- Trending Now:
കൊച്ചി:യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളിൽ ഒന്നായ ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയിൽ പുതിയ ടെക്നോളജി സെന്റർ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കിന് 20 ദശലക്ഷത്തിലധികം സജീവ ഡിജിറ്റൽ ഉപയോക്താക്കളാണുള്ളത്. ഈ വർഷാവസാനം പുതിയ ടെക്നോളജി സെന്റർ തുറക്കുന്നതോടെ ഡിജിറ്റൽ ശേഷി കൂടുതൽ വിപുലീകരിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു.
ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് ഡിജിറ്റൽ വാഗ്ദാനങ്ങൾ പരിവർത്തനം ചെയ്യുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടത്താനിരിക്കുന്ന 3 ബില്യൺ പൗണ്ടിന്റെ തന്ത്രപരമായ നിക്ഷേപത്തിന്റെ ഭാഗമായാണ് പുതിയ ലോയ്ഡ്സ് ടെക്നോളജി സെന്റർ. ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ആന്തരിക സാങ്കേതിക ശേഷി വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ടെക്നോളജി, ഡാറ്റ, സൈബർ സുരക്ഷ മേഖലകളിൽ നിന്ന് 600-ഓളം വിദഗ്ധരെ ആദ്യഘട്ടത്തിൽ നിയമിക്കും.
സാങ്കേതികവിദ്യ രംഗത്ത് ഇന്ത്യയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഹൈദരബാദിലെ പുതിയ ടെക്നോളജി സെന്റർ എന്ന് ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോൺ വാൻ കെമെനാഡെ പറഞ്ഞു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദീർഘകാല വളർച്ച തന്ത്രങ്ങൾക്ക് പിന്തുണ നൽകാനും ഇത് ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നുംഅദ്ദേഹംപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.