Sections

ലിപ്സ്റ്റിക് ഉപയോഗം: സൗന്ദര്യത്തിനൊപ്പം ജാഗ്രതയും

Wednesday, Apr 23, 2025
Reported By Soumya
Lipstick Dangers: Heavy Metals & Health Risks Explained

ചുണ്ടുകൾ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് കടകളിലുണ്ട്. പല സൗന്ദര്യവർധക വസ്തുക്കളിലും അടങ്ങിയിട്ടുള്ളത് മാരകമായ രാസവസ്തുക്കളാണ്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകൾ. എൻവയൺമെന്റ് ഹെൽത്ത് ആൻഡ് പെഴ്സ്പെക്ടീവ്സ് നടത്തിയൊരു പഠനം പ്രകാരം ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളിൽ 24 മില്ലിഗ്രാം രാസവസ്തുക്കൾ എത്തുന്നുണ്ട്. അലുമിനിയവും കാഡ്മിയവുമാണ് ഇതിലേറെയും. ഇവ നമ്മുടെ ഉദരത്തിലെ അമ്ലങ്ങളുമായി ചേരുമ്പോൾ മാരകവിഷമായി പരിണമിക്കുന്നു. പലപ്പോഴും നമ്മൾ ചുണ്ടുകൾ നനയ്ക്കാറുണ്ട്. ഇങ്ങനെ ഓരോവട്ടം ചെയ്യുമ്പോഴും ചുണ്ടിലെ ലിപ്സ്റ്റിക് പതിയെ നമ്മുടെ ഉള്ളിലെത്തുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ലിപ്സ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന ഹെവി ലോഹങ്ങൾ പല ശാരീരിക അവയവങ്ങളുടെ നാശത്തിനും അപകടകരമായ രോഗങ്ങൾക്കുമൊക്കെ കാരണമായി മാറാൻ സാധ്യതയുള്ളതാണ്. കാഡ്മിയത്തിന്റെ ഉയർന്ന ഉള്ളടക്കം വൃക്ക സംബന്ധമായ തകരാറിന് കാരണമായി മാറുന്നു. ലിപ്സ്റ്റിക്ക് പതിവായി ഉള്ളിലേക്ക് ചെല്ലുന്നത് വഴി വയറ്റിൽ ട്യൂമർ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.

  • വരണ്ട ചുണ്ടുകളിൽ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ വൃത്തിയാക്കിയ ശേഷം മാത്രം ലിപ്സ്റ്റിക് ഇടുക.
  • ദീർഘനേരം നിലനിൽക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
  • ലിപ്സ്റ്റിക്കുകൾ എല്ലായ്പ്പോഴും പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി മാത്രമായി സൂക്ഷിച്ചു വയ്ക്കുക. പതിവായോ അല്ലെങ്കിൽ ദിവസവും ഇത് പ്രയോഗിക്കരുത്.
  • കട്ടിയുള്ളതും ഇരുണ്ട നിറങ്ങളുള്ള ലിപ്സ്റ്റിക്കുകളിൽ ഹെവി ലോഹങ്ങൾ കൂടുതൽ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഭാരം കുറഞ്ഞതും ഇളം നിറമുള്ള ലിപ്സ്റ്റിക് ഷേഡുകൾ തിരഞ്ഞെടുക്കുക.
  • ബ്രഷ് ഉപയോ?ഗിച്ച് വേണം എപ്പോഴും ലിപ്സ്റ്റിക് ഇടാൻ. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീർഘനേരം നിലനിൽക്കും.
  • നല്ല ബ്രാൻഡ് നോക്കി തന്നെ തെരഞ്ഞെടുക്കുകയും വേണം.
  • ചുണ്ടിൽ പെട്രോളിയം ജെല്ലി ആദ്യം പുരട്ടിയ ശേഷമാകാം ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത്. പെട്രോളിയം ജെല്ലിയുടെ നല്ലൊരു അടിത്തറ ലിപ്സ്റ്റിക്കിലെ രാസവസ്തുക്കളുടെ ദോഷ ഫലങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.
  • രാത്രി കിടക്കയിലേക്ക് പോകുന്നതിനു മുൻപ് ലിപ്സ്റ്റിക്ക് കൃത്യമായി നീക്കം ചെയ്തു തുടച്ചുമാറ്റണം. ഇതിനായി നല്ല നിലവാരമുള്ള മേക്കപ്പ് റിമൂവർ ഉപയോഗിക്കണം.
  • ഗർഭകാല നാളുകളിൽ രാസവസ്തുക്കൾ അടങ്ങിയ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. ഇത് അമ്മയുടെ ആരോഗ്യത്തിനും ഗർഭപാത്രത്തിൽ വളർച്ച പ്രാപിക്കുന്ന കുഞ്ഞിനും ഗുരുതരമായ നാശഷ്ടങ്ങൾ ഉണ്ടാകുന്നു.

ജൈവികമായ നിറങ്ങൾ ചേർത്തിട്ടുള്ള സുരക്ഷിതമായവ ചോയിസുകൾ കണ്ടെത്തേണ്ടത് പ്രധാനമാണ്. ശരിയായവ കണ്ടെത്തി നിങ്ങൾ ആദ്യകാലങ്ങളിൽ തന്നെ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണെങ്കിൽ, പിന്നീട് ഇതോർത്ത് നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരില്ല.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.