Sections

ക്രിപ്റ്റോ കറന്‍സി പങ്കാളിയായി സൂപ്പര്‍താരം ലയണല്‍ മെസ്സി

Monday, Oct 24, 2022
Reported By admin
crpto

പ്രധാന സവിശേഷതകളായുള്ള ഒരു പ്രമുഖ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചാണ്


പ്രമുഖ ആഗോള ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിറ്റ്‌ഗെറ്റ് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയുമായി പങ്കാളിത്തം തുടങ്ങിയതായി അറിയിച്ചു. ഫുട്‌ബോള്‍ ലോകകപ്പ് ടൂര്‍ണമെന്റിന് ഒരു മാസം മുമ്പ് ബിറ്റ്‌ഗെറ്റും മെസ്സിയും തമ്മില്‍ ഒരു ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറിന് തുടക്കമിട്ടിരിക്കുകയാണ്.

ലിയോ മെസ്സി എന്നറിയപ്പെടുന്ന ലയണല്‍ ആന്ദ്രെസ് മെസ്സി, ഏറ്റവും ജനപ്രിയനായ പരക്കെ അംഗീകരിക്കപ്പെട്ട കായിക താരങ്ങളില്‍ ഒരാളും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരങ്ങളുടെ സ്വീകര്‍ത്താവുമാണ്. ഈ വര്‍ഷം നവംബറില്‍, ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന തന്റെ അഞ്ചാം ലോകകപ്പിനായി മെസ്സി അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി ചേരും.

2018-ല്‍ സ്ഥാപിതമായ ബിറ്റ്‌ഗെറ്റ്, നൂതന ഉല്‍പ്പന്നങ്ങളും സോഷ്യല്‍ ട്രേഡിംഗ് സേവനങ്ങളും പ്രധാന സവിശേഷതകളായുള്ള ഒരു പ്രമുഖ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചാണ്. സോഷ്യല്‍ ട്രേഡിംഗിന്റെ മുന്‍നിര ഉല്‍പ്പന്നമായ വണ്‍-ക്ലിക്ക് കോപ്പി ട്രേഡ്, 55,000-ത്തിലധികം പ്രൊഫഷണല്‍ വ്യാപാരികളെ ശേഖരിച്ചു കഴിഞ്ഞു. ഏകദേശം 1.1 ദശലക്ഷം ഫോളോവേഴ്സ്, ക്രിപ്റ്റോ സോഷ്യല്‍ ട്രേഡിംഗിലെ ബിറ്റ്‌ഗെറ്റിന്റെ ദീര്‍ഘകാല പരിശ്രമങ്ങളും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നു.

ഈ പങ്കാളിത്തത്തിലൂടെ, ബിറ്റ്‌ഗെറ്റ് മെസ്സി ആരാധകര്‍ക്ക് വെബ്3 പര്യവേക്ഷണം ചെയ്യാനുള്ള അതുല്യമായ അവസരവും എക്‌സ്‌ചേഞ്ചില്‍ ക്രിപ്‌റ്റോ ട്രേഡ് ചെയ്യാനുള്ള സാധ്യതയും നല്‍കും. ക്രിപ്റ്റോകറന്‍സിക്കും ഫുട്ബോളിനും അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന കൂടുതല്‍ ഫലപ്രദമായ കാര്യങ്ങളില്‍ പങ്കാളിയാകാന്‍ ഇരു കക്ഷികളെയും പങ്കാളിത്തം അനുവദിക്കാനും സാധ്യതയുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.