- Trending Now:
25 തൊഴിലിടങ്ങളുടെ ഒരു ലിസ്റ്റ് ആണ് പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പുറത്തുവിട്ടത്
ഇന്ത്യയിലെ മികച്ച തൊഴിലിടമായി ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്). ലിങ്ക്ഡ്ഇൻ 2023 ലെ റിപ്പോർട്ട് പ്രകാരമാണ് രാജ്യത്തെ മികച്ച ജോലി സ്ഥലങ്ങളിൽ ഒന്നാമതായി ടിസിഎസിനെ തെരഞ്ഞെടുത്തത്. ആമസോണും, മോർഗൻ സ്റ്റാൻലിയുമാണ് തൊട്ടുപിന്നിലായി രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇന്ത്യയിലെ മികച്ച 25 തൊഴിലിടങ്ങളുടെ ഒരു ലിസ്റ്റ് ആണ് പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ലിങ്ക്ഡ്ഇൻ പുറത്തുവിട്ടത്.
ഫിനാൻഷ്യൽ സർവ്വീസസ്, ഓയിൽ ആൻഡ് ഗ്യാസ്, പ്രൊഫഷണൽ സർവ്വീസസ്, മാനുഫാക്ചറിംഗ്, ഗെയിമിംഗ് എന്നിവയുൾപ്പെടുന്ന കമ്പനികൾ ഇത്തവണത്തെ ലിങ്ക്ഡ്ഇൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ ആധിപത്യം പുലർത്തിയിരുന്നത് ടെക് കമ്പനികളായിരുന്നു.ആകെയുള്ള 25 ൽ പത്തോളം കമ്പനികൾ സാമ്പത്തിക സേവനങ്ങൾ/ ബാങ്കിംഗ്/ ഫിൻടെക് തുടങ്ങിയ മേഖലയിൽ നിന്നുള്ളതാണ്.എച്ച്ഡിഎഫ്സി ബാങ്ക്, മക്വാരി ഗ്രൂപ്പ്, മാസ്റ്റർ കാർഡ്, യുബി എന്നിവ അതിൽ ചിലതാണ്.
നൈപുണ്യ വളർച്ച, കമ്പനി സ്ഥിരത, ബാഹ്യ അവസരങ്ങൾ, കമ്പനി ബന്ധം, ലിംഗ വൈവിധ്യം, വിദ്യാഭ്യാസ പശ്ചാത്തലം, ജീവനക്കാരുടെ സാന്നിധ്യം എന്നിങ്ങനെയുള്ള കരിയർ പുരോഗതിയിലേക്ക് നയിക്കുന്ന എട്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലിങ്ക്ഡ്ഇൻ കമ്പനികളെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്രീം 11, ഗെയിമിംഗ് 24*7 എന്നീ കമ്പനികൾ ലിസ്റ്റിൽ ഇടം പിടിച്ചതോടെ ഗെയിമിംഗ്, ഇ സ്പോർട്സ് കമ്പനികൾ ആദ്യമായി പട്ടികയിലിടം പിടിച്ചു. ലിങ്ക്ഡ്ഇന്റെ 2023 ലെ മികച്ച സ്റ്റാർട്ട്അപ്പ് കമ്പനികളുടെ ലിസ്റ്റിൽ ഒന്നമതായിരുന്ന സെപ്റ്റോ പട്ടികയിൽ 16-ാം സ്ഥാനത്താണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ ടിസിഎസ് .വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടിസിഎസിന് സ്വന്തമാണ്. ലോകത്തെ മികച്ച നൂതന കമ്പനികളിൽ 64-ാം സ്ഥാനത്താണ് ടിസിഎസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.