- Trending Now:
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പിന്റെ ഫാഷൻ ബ്രാൻഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനൻ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനൻ ക്ലബ് ഓണം ക്യാമ്പയിനായ ' ഓണ വാഗ്ദാനം' പരസ്യചിത്രവും 'പൊന്നോണം കതിരടി' ഓണപ്പാട്ടും പുറത്തിറക്കി. ഗൃഹാതുരത്വം ഉണർത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ വീട്ടുമുറ്റത്ത് ചിത്രീകരിച്ച 'പൊന്നോണംകതിരടി' എന്ന ഓണപ്പാട്ട് ഗായിക സിത്താര കൃഷ്ണകുമാറിന്റെ മാന്ത്രിക സ്വരത്തിൽ റോക്ക് ബാൻഡായ ദി മ്യൂസിക് എസ്കേപ്പിന്റെ യുവത്വം തുളുമ്പുന്ന പശ്ചാത്തലത്തിലാണ് ദൃശ്യമാകുക. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളിലും അഭിമാനമുണർത്തുന്ന കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും മനം കവരുന്ന പ്രകൃതിഭംഗിക്കും അനുയോജ്യമാണ് ഗാനവും ചിത്രീകരണവും.
എല്ലാവർഷവും തന്റെ പ്രജകളെ കാണുവാനായി എത്തുമെന്ന മഹാബലിയുടെ വാഗ്ദാനമാണ് ഓരോ ഓണവും. ഈ ആശയത്തിൽ നിന്നാണ് ഓണ വാഗ്ദാനം എന്ന പരസ്യചിത്രം ഉടലെടുത്തത്. എൽ ആൻഡ് കെ സാച്ചി ആൻഡ് സാച്ചി മുംബൈ എന്ന ഏജൻസി നിർമ്മിച്ച ചിത്രത്തിൽ അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഗോവിന്ദ് പദ്മസൂര്യയാണ്. ചിത്രത്തിലെ അച്ചു എന്ന കഥാപാത്രം ഓണം ആഘോഷിക്കാൻ വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ തന്റെ സ്കൂൾകാലത്ത് ഓട്ടോ ഡ്രൈവർക്ക് നൽകിയ വാഗ്ദാനത്തെക്കുറിച്ച് ഓർക്കുകയും തുടർന്ന് തന്റെ പഴയ ഓട്ടോ ഡ്രൈവറെ കണ്ടെത്തി കുടുംബ ആഘോഷങ്ങളുടെ ഭാഗമാക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതുമാണ് ചിത്രത്തിലുള്ളത്.
ഉപഭോക്താക്കൾക്ക് ലിനൻ ക്ലബ് എല്ലായിപ്പോഴും നൽകുന്ന വാഗ്ദാനമായ ഗുണനിരവാരവും ആധികാരികതയും കേരളത്തിന്റെ ഊർജ്ജസ്വലമായ ജീവിതപശ്ചാത്തലത്തോടുമുള്ള ഞങ്ങളുടെ ആദരവും ഓണ വാഗ്ദാനം' ക്യാമ്പയിനിൽ പ്രകടമാണെന്നും ആദിത്യ ബിർള ഗ്രൂപ്പ് ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഡൊമസ്റ്റിക് ടെക്സ്റ്റൈൽസ് വിഭാഗം സിഇഒ സത്യകി ഘോഷ് പറഞ്ഞു. ലിനൻ ക്ലബ് തങ്ങളുടെ വസ്ത്രങ്ങൾ സൃഷ്ടിക്കുന്ന അതേ അർപ്പണബോധവും അഭിനിവേശവും പരിശുദ്ധിയും ഈ ഗാനത്തിന്റെ സൃഷ്ടിയിലുമുണ്ടെന്ന് ഗായിക സിത്താര അഭിപ്രായപ്പെട്ടു. ടെലിവിഷൻ, സിനിമ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ലിനൻ ക്ലബ് സ്റ്റോറുകൾ എന്നിവയിലുടനീളം ലിനൻ ക്ലബിന്റെ 360-ഡിഗ്രി കാമ്പെയ്ൻ സജീവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.