Sections

അംബാനി കുടുംബത്തിന് നേരെ വധഭീഷണി

Wednesday, Oct 05, 2022
Reported By admin
Reliance Industries

ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്ലൈൻ നമ്പരിലേക്ക് കോൾ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവർക്ക് നേരെയായിരുന്നു ഭീഷണി

 

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് വിളിച്ചാണ് അജ്ഞാതന്റെ ഭീഷണി.ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്ലൈൻ നമ്പരിലേക്ക് കോൾ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവർക്ക് നേരെയായിരുന്നു ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഡിബി മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഫോൺ ചെയ്ത് ഭീഷണിപ്പെട‌ുത്തിയയാളെ ഉടൻ കണ്ടുപിടിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.57 ഓടെയാണ് കോൾ വന്നത്.

മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉയർത്തുക മാത്രമല്ല, ആശുപത്രി തകർക്കുമെന്നും അജ്ഞാതൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നും റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ഭീഷണി കോൾ വന്നിരുന്നു. നാല് തവണയാണ് മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കി അന്ന് കോളുകൾ വന്നത്. സംഭവത്തിൽ നൽകിയ പരാതിയിൽ ഡിബി മാർഗ് പൊലീസ് ദഹിസറിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.