Sections

ജീവിത വിജയത്തിന് വിധിയും തലവരയും കാരണമല്ല: നിങ്ങളുടെ ശീലങ്ങളാണ് നിർണ്ണായകം

Friday, Aug 30, 2024
Reported By Soumya
Life success determined by habits, not fate

പലരും പറയാറുണ്ട് ദൈവം എന്റെ തലയിൽ വരച്ച വര ശരിയായില്ല എന്ന്. വിജയിച്ച ആളിന്റെ തലവര വളരെ നല്ലതായിരുന്നു അതുകൊണ്ടാണ് അവൻ ജീവിതത്തിൽ വിജയിച്ചു മുന്നേറിയത് എന്ന് പറഞ്ഞു പരിതപിക്കാറുണ്ട്. ഇതിൽ എന്താണ് വാസ്തവം എന്നതിനെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.

സ്വാമി വിവേകാനന്ദന്റെ വളരെ മികച്ച ഒരു നോട്ടാണ് വിധി എന്ന ഒന്നില്ല സ്വഭാവം തന്നെയാണ് വിധി. നിങ്ങളുടെ സ്വഭാവമാണ് നിങ്ങളുടെ വിധി നിർണയിക്കുന്നത്. നിങ്ങളുടെ സ്വഭാവവും രീതികളും ശരിയല്ലെങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. ഒരു ബ്രിട്ടീഷ് പഴഞ്ചൊല്ലുണ്ട് യുദ്ധത്തിൽ രാജാവിന്റെ കുതിരയുടെ കുളമ്പിൽ നിന്ന് ഒരു ആണി പോയാൽ ആ രാജാവ് യുദ്ധത്തിൽ പരാജയപ്പെടും. അതിന് ആസ്പദമാക്കി ഒരു കഥയും പറയാറുണ്ട്. പണ്ട് ബ്രിട്ടനിൽ ഒരു രാജാവ് യുദ്ധം ചെയ്ത സമയത്ത് അദ്ദേഹം വിജയിച്ചു വന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ കുതിരയുടെ ലാടത്തിന്റെ ഒരാണി ഇളകിപ്പോയി ഇത് രാജാവ് കണ്ടെങ്കിലും അദ്ദേഹം അവഗണിച്ചു, ഒരു ചെറിയ ആണിയല്ലേ പോയുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹം അത് ഒഴിവാക്കി. വീണ്ടും സമയം കഴിഞ്ഞപ്പോൾ കുതിര ഓടുന്ന വേഗത കുറയുകയും കുതിര മുടന്തൻ തുടങ്ങുകയും ചെയ്തു, അല്പസമയത്തിനുള്ളിൽ തന്നെ കുതിര വീഴുകയും ചെയ്തു അങ്ങനെ രാജാവ് യുദ്ധത്തിൽ പരാജയപ്പെട്ടു.

ചെറിയ ഒരു തെറ്റു മതി നിങ്ങളുടെ ജീവിതം പരാജയത്തിലേക്ക് പോകുവാൻ. ഇതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തിലും ചെറിയ ചില മിസ്റ്റേക്കുകളോ അശ്രദ്ധയോ കൊണ്ടായിരിക്കും ജീവിത പരാജയങ്ങൾ സംഭവിക്കുന്നത്. ഇതിനൊക്കെ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ ജീവിതം വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതിന് അനുയോജ്യമായ മികച്ച ശീലങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുവാൻ ശ്രമിച്ചാൽ മാത്രമേ ജീവിതത്തിൽ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. അല്ലാതെ വിധിയുടെയോ തലവരയുടെയോ അടിസ്ഥാനത്തിലല്ല നിങ്ങളുടെ ജീവിതം തീരുമാനിക്കപ്പെടുന്നത്. നിങ്ങളുടെ വിധി തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ് അതിന് പുറമേ നിന്ന് ആരുടെയും സഹായം ഉണ്ടാവുന്നില്ല എന്നതാണ് സത്യം. അതിനുവേണ്ടി അശ്രാന്തമായ പരിശ്രമം ഉണ്ടാകണം. ഇതിൽ എന്തൊക്കെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം.

  • എപ്പോഴും ജീവിതത്തിൽ നല്ല ശീലങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടി ശ്രമിക്കുക. ദുശ്ശീലങ്ങൾ മാറ്റുക.
  • ദുശീലങ്ങൾ മാറ്റുക എന്ന് പറയുന്നത് എളുപ്പമുള്ള ഒന്നല്ല.നിങ്ങൾക്കറിയാമായിരിക്കും മോശമായ കാര്യങ്ങൾ വളരെ പെട്ടെന്ന് മുന്നോട്ടു പോക്കോണ്ടിരിക്കും.പക്ഷേ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ അതിന് പരിശ്രമിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. ഒഴിഞ്ഞ സ്ഥലങ്ങളിൽ പാഴ് ചെടികൾ വളരെ വേഗത്തിൽ തന്നെ വളർന്ന് പിടിക്കാറുണ്ട് എന്നാൽ നല്ല ചെടികൾ വളർത്തുന്നതിന് വേണ്ടി പരിചരണം വേണം. ഇതുപോലെ തന്നെയാണ് ദുശ്ശീലങ്ങളുടെയും കാര്യങ്ങൾ.
  • ദിവസവും എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ പ്ലാനിങ് ഉണ്ടാകണം. അതിനനുസരിച്ച് ആ പ്ലാനിങ്ങിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു പോകുവാൻ കഴിയണം.
  • നല്ല ഭക്ഷണശീലങ്ങൾ നല്ല സ്വഭാവം നല്ല ആളുകളുമായി കൂട്ടുകൂടുക നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഇതൊക്കെ ഒരു മനുഷ്യന് അത്യാവശ്യമാണ്. ഈ കാര്യങ്ങൾ ഒന്നും വിദ്യാഭ്യാസപരമായി ആർക്കും ലഭിക്കാറില്ല. ഇത് സ്വയം ആർജിക്കേണ്ട കാര്യമാണ്. അതിന് അനുയോജ്യമായ തരത്തിൽ നിങ്ങൾ ഓരോരുത്തരും സ്വയം കണ്ടെത്തി മുന്നോട്ട് പോകുവാൻ തയ്യാറാകണം.
  • മോശമായ വിശ്വാസങ്ങളെ മാറ്റിനിർത്തുക പലരുടെയും സ്വഭാവമാണ് തെറ്റായ പഴഞ്ചൊല്ലുകളിൽ വിശ്വസിച്ചുകൊണ്ട് പോകുന്നവരാണ്. നിങ്ങളുടെ തലവരയോ വിധിയോ അല്ല നിങ്ങളെ മുന്നോട്ട് നയിക്കുന്നത് നിങ്ങൾ തന്നെയാണ് നിങ്ങളുടെ യജമാനൻ എന്ന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോവുക. തെറ്റ് കുറ്റങ്ങളുടെയും ദുശ്ശീലങ്ങളുടെയും ഉത്തരവാദിത്വം നിങ്ങൾടേതും മാത്രമാണ് എന്ന് മനസ്സിലാക്കുക. ഇത് മനസ്സിലാക്കിക്കൊണ്ട് നല്ല പ്രവർത്തികളിലേക്ക് ഓരോ കാൽവയ്പുകൾ നടത്തുകയാണെങ്കിൽജയിക്കുക തന്നെ ചെയ്യും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.