- Trending Now:
ആശ്രിത കാലത്ത് സാമ്പത്തിക പരാധീനതകള്‍ ഒഴിവാക്കാന്‍ മുന്‍കൂട്ടി മികച്ച നിക്ഷേപങ്ങള്‍ നടത്തുന്നവരാണ് ഇന്നത്തെ തലമുറ.ജോലിയില്‍ നിന്ന് വിരമിക്കുകയോ വിശ്രമജീവിത്തതിലേക്ക് കടക്കുകയോ ചെയ്യുമ്പോള്‍ സുഖകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്നഒരു പദ്ധതിയാണ് പ്രധാമന്ത്രി വയ വന്ദന യോജന.ലഭിക്കുന്നത് പ്രതിമാസം 9250 രൂപ പെന്‍ഷന്‍.
ഇന്ത്യയില്‍ വയോധികരുടെ സാമൂഹിക സുരക്ഷിതത്വം ലക്ഷ്യമിട്ട് കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാമന്ത്രി വയ വന്ദന യോജന അഥവ പിഎംവിവിഐ.2023 മാര്‍ച്ച് 31 വരെ ചേരാന്‍ സാധിക്കുന്ന ഈ പദ്ധതിക്ക് പത്ത് വര്‍ഷമാണ് കാലാവധി.ചേരുന്നതിന് പ്രായം ഒന്നും നിബന്ധനകളാക്കിയിട്ടില്ല.60 വയിസ്സും അതിന് മുകളിലുള്ളവരെയും ലക്ഷ്യമിട്ടാണ് പിഎംവിവിഐ ആവിഷ്‌കരിച്ചിട്ടുള്ളത്.
60 വയസിനു മുന്‍പ് നിക്ഷേപകന് അടിയന്തര സാഹചര്യം വരുകയാണെങ്കില്‍ പര്‍ച്ചേസ് പ്രൈസിന്റെ 98 ശതമാനം പദ്ധതി തിരികെ നല്‍കുകയും ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്.ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ അര്‍ഹതയുള്ള തുകയാണ് പിഎംവിവിഐയിലുള്ളത്.
പിഎംവിവിഐ അനുരിച്ച് നിക്ഷേപകര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 7.40 ശതമാനം റിട്ടേണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനം പലിശ നിരക്ക് പുതുക്കണോ വേണ്ടയോ എന്ന തീരുമാനം സര്‍ക്കാരിന്റേതാണ്.
10 വര്‍ഷ കാലാവധിയില്‍ 9250 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ നിക്ഷേപിക്കുന്ന വ്യക്തി കുറഞ്ഞത് 15 ലക്ഷം രൂപയൈങ്കിലും ചെലവാക്കേണ്ടതുണ്ട്.അതായത് 10 വര്‍ഷ കാലാവധിയില്‍ നിക്ഷേപകന്‍ നല്‍കുന്ന 15 ലക്ഷം രൂപ പെന്‍ഷന്‍ പ്രായമാകുമ്പോള്‍ പ്രതിമാസം 9250 രൂപ എന്ന നിരക്കില്‍ തിരികെ ലഭിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയുടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും പദ്ധതിയില്‍ ഒരുമിച്ച പങ്കാളികളാകാം.നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നാമനിര്‍ദ്ദേശം ചെയ്തയാള്‍ക്ക് നിക്ഷേപിച്ച പണം ലഭിക്കും.ഇനി നിക്ഷേപകന്‍ ആത്മഹത്യ ചെയ്താല്‍ നോമിനിക്ക് തുക കൈമാറും.നിക്ഷേപ പദ്ധതി ആരംഭിച്ച് 15 മുതല്‍ 30 ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് പദ്ധതിയില്‍ നിന്ന്് പിന്മാറാനും സാധിക്കും.
അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയോ ഓഫ് ലൈനായോ നല്‍കാന്‍ സൗകര്യമുണ്ട്.
എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി പിഎംവിവിഐ സ്‌കീമില്‍ നിക്ഷേപിക്കാവുന്നതാണ്.അല്ലെങ്കില്‍ അടുത്തുള്ള എല്‍ഐസി ഓഫീസോ ഏജന്റോ വഴി സ്‌കീമില്‍ പണം നേരിട്ട് നിക്ഷേപിക്കാം.
പെന്‍ഷന്‍ പ്രതിമാസം ആണ് വേണ്ടതെങ്കില്‍ 1,62,162 രൂപ നിക്ഷേപിക്കേണ്ടിവരും.ആറ് മാസ്ത്തിലൊരിക്കല്‍ പെന്‍ഷന്‍ ലഭിക്കാന്‍ നിക്ഷേപിക്കേണ്ട തുകയിലും കുറവ് വരും.കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി https://www.licindia.in/ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.