Sections

എല്‍ഐസി ചില ഐപിഒ അപേക്ഷകള്‍ നിരസിച്ചേക്കും

Wednesday, May 11, 2022
Reported By admin
lic ipo

പോളിസി ഉടമകളും ചെറുകിട നിക്ഷേപകരുമാണ് എല്‍ ഐ സിയുടെ ഐ പി ഒ വിജയത്തിന് കാരണം

 

എല്‍ഐസി ചില ഐപിഒ അപേക്ഷകള്‍ നിരസിച്ചേക്കും. സാങ്കേതിക കാരണങ്ങളാല്‍ എല്‍ഐസിയുടെ ഐപി ഒ അപേക്ഷകളില്‍ 10 ലക്ഷം എങ്കിലും നിരസിക്കപ്പെടാന്‍ സാധ്യത. ചെറുകിട നിക്ഷേപകരില്‍ നിന്നും ലഭിച്ച 73 ലക്ഷത്തോളം അപേക്ഷകളില്‍ 65 ലക്ഷത്തോളം അപേക്ഷകളെ പരിഗണിക്കാനാകൂ എന്ന്  അതുമായി ബന്ധപ്പെട്ട  വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എല്‍ ഐ സി യുടെ ലിസ്റ്റിങിന് മുന്‍പായി എത്ര അപേക്ഷകള്‍ മൊത്തം ലഭിച്ചുവെന്നും എത്രയെണ്ണം നിരസിച്ചുവെന്നുമുള്ള കണക്കുകള്‍ പുറത്തുവിടും. നിരസിച്ച അപേക്ഷകളുടെ പണം നാളെ തിരിക  ലഭിക്കും.

ലിസ്റ്റിങ് എങ്ങനെയാകുമെന്ന് ആശങ്ക

പോളിസി ഉടമകളും ചെറുകിട നിക്ഷേപകരുമാണ് എല്‍ ഐ സിയുടെ ഐ പി ഒ വിജയത്തിന് കാരണം. വന്‍കിട നിക്ഷേപകരില്‍ നിന്നുള്ള തണുത്ത പ്രതികരണം എല്‍ ഐ സി യുടെ ലിസ്റ്റിങിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിദേശ നിക്ഷേപകരും എല്‍ ഐ സിയുടെ ഐ പി ഒക്കെതിരെ മുഖം തിരിച്ചുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓഹരി വിപണി ഉഷാറല്ലാത്തതിനാല്‍  എക്‌സ്‌ചേഞ്ചുകളില്‍ എല്‍ഐസിയുടെ  ലിസ്റ്റിങ് എങ്ങനെയാകുമെന്ന ആശങ്കകളുണ്ട്. എല്‍ ഐ സി യുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ ഇപ്പോള്‍ തന്നെ ഇടിവും രേഖപ്പെടുത്തുന്നു. ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പായി ഐ പി ഒയുടെ വിപണിയിലുണ്ടാകുന്ന ഡിമാന്‍ഡിനെയാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഇനിയും ഇടിയുകയാണെങ്കില്‍ ഐ പി ഓ വിലയേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുക. 

എല്‍ ഐ സി യുടെ ഓഹരി അലോട്ട്‌മെന്റ് മെയ് 12നും സ്റ്റോക്ക് എക്‌സ്ചഞ്ചുകളിലെ ലിസ്റ്റിങ് മെയ് 17 നും ആയിരിക്കും. ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികള്‍ മെയ് 16ന്  എത്തും.  നിങ്ങള്‍ക്ക്  ഐ പി ഒ  അലോട്ട് ചെയ്തിട്ടുണ്ടോയെന്ന്  ബിഎസ്ഇ, എന്‍എസ് ഇ വെബ്‌സൈറ്റുകളില്‍  നിന്ന്  അറിയാം.

www.bseindia.com സെറ്റില്‍ പോയി എല്‍ ഐ സി ഐ പി ഒ എന്നത് എടുത്ത്  അപ്ലിക്കേഷന്‍ നമ്പര്‍ അടിച്ചുകൊടുക്കുക 

പാന്‍ നമ്പര്‍ കൊടുത്ത് ക്യാപ്ച്ച പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക 

അലോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ വിവരം ലഭിക്കും.  

www.nseindia.com എന്ന സെറ്റില്‍  'ഇക്വിറ്റി' എന്നതില്‍ പോയി എല്‍ ഐ സി ഐ പി ഒ   തിരഞ്ഞെടുത്ത്  

ആപ്ലിക്കേഷന്‍ നമ്പറും പാനും   കൊടുത്തും അലോട്ട്‌മെന്റ് ഉണ്ടോ എന്നറിയാം. 

സര്‍ക്കാര്‍ 3.5 ശതമാനം ഓഹരികളാണ് ഐ പി ഓയിലൂടെ  വില്‍ക്കുന്നത്.ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐ പി ഒ ആയ എല്‍ ഐ സി യുടെ ഐ പി ഒയില്‍  പങ്കെടുക്കാന്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എല്ലാം തന്നെ പല സൗകര്യങ്ങളും പുതിയതായി ഒരുക്കിയിരുന്നു. വളരെ നല്ല പ്രതികരണമായിരുന്നു നിക്ഷേപകരില്‍നിന്നു എല്‍ ഐ സി യുടെ ഐ പി ഓയ്ക്ക് ലഭിച്ചത്. ഓഫര്‍ 3 മടങ്ങോളം അധികം സബ്‌സ്‌ക്രൈബ് ചെയ്തു. ഐ പി ഒ യില്‍ ഒരു ഓഹരിക്ക് 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ്. എല്‍ ഐ സിയുടെ പോളിസി ഉടമകള്‍ക്കായി 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരുന്നു. 
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.