Sections

വെറും 44 രൂപ ഒരു ദിവസം മാറ്റിവെക്കാമോ? ഭാവി സുരക്ഷിതമാക്കാന്‍ ഉമാംഗുമായി എല്‍ഐസി

Monday, Feb 07, 2022
Reported By admin
LIC Jeevan Umang plan

പോളിസി ഉടമക്ക് അപകടമോ മറ്റോ സംഭവിച്ചാൽ നോമിനികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒറ്റത്തവണ തുക ലഭ്യമാകുന്നു.

 

വളരെ കുറച്ച് തുക നിക്ഷേപിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാന്‍ ഏറ്റവും മികച്ച അവസരമാണ് എല്‍ഐസി ഒരുക്കിയിരിക്കുന്നത്.എല്‍ഐസിയുടെ പോളിസികള്‍ പലതും ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ്.അത്തരത്തിലൊരു മികച്ച പോളിസിയാണ് ഉമാംഗ് പോളിസി.നിക്ഷേപകർക്ക് പ്രതിദിനം 1300 രൂപ നിക്ഷേപിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് ലഭിക്കും.

90 ദിവസം മുതൽ 55 വയസ്സ് വരെ പ്രായമുള്ള നിക്ഷേപകർക്ക് ജീവൻ ഉമാംഗ് പോളിസി കവറേജ് വാഗ്ദാനം ചെയ്യുന്നു. പോളിസി ഉടമക്ക് എന്തെങ്കിലും സംഭവിച്ചാൽ  നോമിനികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒറ്റത്തവണ തുക ലഭിക്കും. മാത്രമല്ല, ഏകദേശം 100 വർഷം പ്രായമുള്ള നിക്ഷേപകരെ പരിരക്ഷിക്കുന്ന ചുരുക്കം ചില പോളിസികളിൽ ഒന്നാണ് ഇത്തരമൊരു പ്ലാൻ.

അതായത്, നിങ്ങൾ പ്രതിദിനം 44 രൂപ പോളിസിക്കായി മാറ്റിവയ്ക്കുകയാണെങ്കിൽ ഒരു വർഷത്തിൽ 1302 രൂപ നിക്ഷേപിക്കാനാകും. എങ്കിൽ ഏകദേശം 15,298 രൂപ പോളിസി ഉടമക്ക് ഇതിലൂടെ ലഭിക്കുന്നതാണ്. 30 വർഷത്തേക്ക് നിങ്ങൾ പ്രീമിയം അടച്ചുകൊണ്ടേയിരുന്നാൽ, പോളിസിയിൽ നിക്ഷേപിച്ച തുക 4.58 ലക്ഷം രൂപയായി പോളിസിയിൽ തന്നെ നിലനിൽക്കുന്നതുമാണ്.
മുപ്പത്തിയൊന്നാം വർഷം മുതൽ എല്ലാ വർഷവും 40,000 രൂപ റിട്ടേൺ നൽകി തുടങ്ങും. നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ചായിരിക്കും ഇത്. 31 വർഷത്തിൽ നിന്ന് 40,000 രൂപ വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ, ഉടമക്ക് 100 വയസ്സ് ആകുമ്പോഴേക്കും ഏകദേശം 27.60 ലക്ഷം രൂപ ആകെ ലഭിക്കും.

കുഞ്ഞുങ്ങൾക്ക് മുതൽ ഈ പദ്ധതിയുടെ ഭാഗമാകാം. 90 ദിവസം മുതൽ 55 വയസ് വരെ പ്രായമുള്ള നിക്ഷേപകർക്കാണ് ജീവൻ ഉമാങ് പോളിസിയുടെ ആനുകൂല്യം ലഭ്യമാകുന്നത്. പോളിസി ഉടമക്ക് അപകടമോ മറ്റോ സംഭവിച്ചാൽ നോമിനികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒറ്റത്തവണ തുക ലഭ്യമാകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.