- Trending Now:
ഓഹരികള്‍ ലിസ്റ്റ് ചെയ്തപ്പോഴും കമ്പനിയുടെ വിപണി വില ഉയര്‍ന്നിട്ടില്ല
വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികളുടെ പട്ടികയില്‍ നിന്ന് കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്ത്. ബജാജ് ഫിനാന്‍സ് കമ്പനിയും അദാനി ട്രാന്‍സ്മിഷന്‍ കമ്പനിയും എല്‍ഐസിയെ മറികടന്ന് പട്ടികയില്‍ മുന്നിലെത്തി.
ബജാജ് ഫിനാന്‍സ് പത്താം സ്ഥാനത്തും അദാനി ട്രാന്‍സ്മിഷന്‍ ഒമ്പതാം സ്ഥാനത്തും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പതിനൊന്നാം സ്ഥാനത്തുമാണ്. അദാനി ട്രാന്‍സ്മിഷന്‍ വിപണി മൂല്യം 4.43 ലക്ഷം കോടി രൂപയാണ്. 4.42 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാന്‍സ് വിപണിമൂല്യം. അതേസമയം എല്‍ഐസിയുടെ വിപണിമൂല്യം 4.2 ലക്ഷം കോടി രൂപയാണ്.
2022 മെയ് 17 ന് ലിസ്റ്റ് ചെയ്യപ്പെട്ട ശേഷം എല്‍ഐസി ഓഹരികള്‍ താഴേക്ക് ആയിരുന്നു. ഓഹരിക്ക് 949 രൂപ നിരക്കില്‍ വിറ്റഴിക്കപ്പെട്ട ശേഷം 29 ശതമാനത്തോളം മൂല്യമിടിഞ്ഞു. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികള്‍ കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓഹരികള്‍ ലിസ്റ്റ് ചെയ്തപ്പോഴും കമ്പനിയുടെ വിപണി വില ഉയര്‍ന്നിട്ടില്ല. അതേസമയം മറ്റു കമ്പനികള്‍ പ്രതിസന്ധികള്‍ തരണം ചെയ്തിട്ടുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 17.8 ലക്ഷം കോടി രൂപയാണ് ആര്‍ ഐ എല്‍ കമ്പനിയുടെ വിപണിമൂല്യം. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി എന്നിവയാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.