- Trending Now:
മെഷീനറികളുടെ ലൈവ് ഡെമോണ്‍സ്ട്രേഷനോടൊപ്പം തത്സമയ വിവരണങ്ങളും ലഭ്യമാകും
ചെറുകിട വ്യവസായരംഗത്തും നാനോ-മൈക്രോ ഗാര്‍ഹിക സംരംഭകത്വ രംഗത്തും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന 35ല്‍ പരം വ്യാവസായിക യന്ത്രങ്ങളുടെ പ്രദര്‍ശനവും ലൈവ് ഡെമോണ്‍സ്ട്രേഷന്‍ അഗ്രോപാര്‍ക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. 2022 ജനുവരി 14,15 തീയതികളിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതി, ഗുണമേന്മ, വൈദ്യുതി ഉപഭോഗം മെഷീനറികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങി വ്യവസായങ്ങളില്‍ യന്ത്രങ്ങളുടെ പ്രാധാന്യം വിശദമായി പ്രതിപാദിക്കുന്ന പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനം എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം ഉത്ഘാടനം ചെയ്യും.
ഭക്ഷ്യസംസ്‌കരണ രംഗത്ത് ഉപയോഗിക്കുന്ന വിവിധയന്ത്രങ്ങള്‍ , ഗ്രാമിക കൊപ്രഡ്രയര്‍, ഫ്രൂട്ട്‌സ് വെജിറ്റബിള്‍ ഡ്രയറുകള്‍, പായ്ക്കിoഗ് യന്ത്രങ്ങള്‍, ബാച്ച്‌കോഡിംഗ് യന്ത്രങ്ങള്‍, ക്യാനിംഗ് സീലിംഗ് മെഷീനുകള്‍, വാക്വം ആന്റ് നൈട്രജന്‍ പായ്ക്കിംഗ്, ഇന്‍സ്റ്റന്റ് വെറ്റ് ഗ്രൈന്‍ഡര്‍, പോപ്കോണ്‍ നിര്‍മ്മാണ യന്ത്രം ബ്ലെന്‍ഡിംഗ് ആന്റ് മിക്‌സിംഗ് യന്ത്രങ്ങള്‍ , സ്ലൈസര്‍, കര്‍പ്പൂരം നിര്‍മ്മാണയന്ത്രം, കോട്ടണ്‍ വേസ്റ്റ് നിര്‍മ്മാണയന്ത്രം, ഹൈപ്പോക്ലോറസ് ആസിഡ് നിര്‍മ്മാണം, ഓഗര്‍ പായ്കിംഗ് മെഷീന്‍, റോസ്റ്റാറുകള്‍ തുടങ്ങി ചെറുകിട സംരംഭങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന യന്ത്രങ്ങളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മെഷീനറികളുടെ ലൈവ് ഡെമോണ്‍സ്ട്രേഷനോടൊപ്പം തത്സമയ വിവരണങ്ങളും ലഭ്യമാകും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാച്ചുകളായാണ് ഡെമോണ്‍സ്ട്രേഷന്‍ നടത്തുന്നത്. രജിസ്ട്രേഷനായി 9446713767, 485-2999990 എന്ന നമ്പറില്‍ ബന്ധപ്പെടുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.