Sections

വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ മേഖലയില്‍ ബിസിനസ് ആരംഭിക്കാം; സംരംഭകര്‍ക്ക് കെത്താങ്ങായി മുന്‍നിര ബാങ്ക്

Tuesday, Oct 18, 2022
Reported By admin
bank

ഒരു സംരംഭകന് 50 ലക്ഷം രൂപ വരെ ഏറ്റവും കുറഞ്ഞ ലോണ്‍ തുകയായി ലഭിക്കും

 

ഇന്ത്യയിലെ എസ്എംഇകള്‍ക്ക് ധനസഹായം നല്‍കുന്ന ഏറ്റവും മുന്‍നിര ബാങ്കുകളിലൊന്നാണ് എസ്ബിഐ. എസ്എംഇ മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയിലും വികസനത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍മ്മാണം, സേവനങ്ങള്‍, വ്യാപാരം തുടങ്ങിയ മേഖലകളിലുടനീളമുള്ള എസ്എംഇ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ തരം വായ്പകള്‍ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. പിഎംഇജിപി, പിഎം മുദ്ര യോജന, സിജിടിഎംഎസ്ഇ, സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ തുടങ്ങിയ ഗവണ്‍മെന്റ് സ്‌കീമുകള്‍ക്ക് കീഴില്‍ വായ്പ ലഭിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബിസിനസ്സുകളെ സഹായിക്കുന്നു.

ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വഴി ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി എസ്ബിഐ അവതരിപ്പിച്ച ക്യാഷ് ക്രെഡിറ്റ് സൗകര്യമാണ് എസ്ബിഐ എസ്എംഇ ഇ-ബിസ് ലോണ്‍. ആമസോണ്‍ അല്ലെങ്കില്‍ ഫ്‌ലിപ്പ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ അംഗീകൃത വില്‍പ്പനക്കാര്‍ക്ക് നല്‍കുന്ന ഒരു ചെറിയ ബിസിനസ് ലോണാണിത്.

ഏതെങ്കിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമില്‍ കുറഞ്ഞത് ആറ് മാസത്തെ ട്രാക്ക് റിപ്പോര്‍ട്ടിനൊപ്പം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിനായി ഇ-കൊമേഴ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ക്ക് ഇ-ബിസ് (SME eBiz) ലോണ്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ഒരു സംരംഭകന് 50 ലക്ഷം രൂപ വരെ ഏറ്റവും കുറഞ്ഞ ലോണ്‍ തുകയായി ലഭിക്കും. പരമാവധി ലോണ്‍ തുക 500 ലക്ഷം രൂപയാണ്. കുറഞ്ഞത് 35% വരുന്ന ഭൂമി, കെട്ടിടം, ബാങ്ക് നിക്ഷേപങ്ങള്‍, എല്‍ഐസി, എന്‍.എസ്.സി, കെവിപി എന്നിങ്ങനെ പണയം വെച്ചതോ വ്യക്തമാക്കിയതോ ആയ ലിക്വിഡ് കൊളാറ്ററല്‍ സെക്യൂരിറ്റി ഈടായി നല്‍കേണ്ടതുണ്ട്. കൂട്ടായ സംരംഭമാണെങ്കില്‍ എല്ലാ ഡയറക്ടര്‍മാരുടെയും അല്ലെങ്കില്‍ യൂണിറ്റിന്റെ പങ്കാളികളുടെയും പ്രമോട്ടര്‍മാരുടെയും വ്യക്തിഗത ഗ്യാരണ്ടിയും വായ്പ ലഭിക്കുന്നതിന് ആവശ്യമാണ്.

വായ്പ തുക പ്രോസസ്സ് ചെയ്യുന്നതിനും ബാങ്ക് വായ്പ അംഗീകാരിക്കുന്നതിനായും ഒരു ഫീസ് ഈടാക്കും. ആദ്യ വര്‍ഷത്തില്‍ അനുവദിച്ച പരിധിയുടെ 1% ത്തോടൊപ്പം ബാധകമായ നികുതികളോടു കൂടിയായിരിക്കും പ്രൊസസിങ്ങ് ഫീസ് ഈടാക്കുന്നത്. രണ്ടാം വര്‍ഷം മുതല്‍ ബാധകമായ നികുതികള്‍ക്കൊപ്പം പരിധിയുടെ 0.35% ഫീസ് ഈടാക്കും.

യൂണിറ്റിന് കീഴിലുള്ള എല്ലാ അക്കൗണ്ടുകളിലൂടെയും കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളില്‍ നടത്തിയ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് പരിധി വിലയിരുത്തുന്നത്. സ്ഥാപനത്തിന്റെ, നിര്‍മ്മാണ യൂണിറ്റിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍. എംഎസ്എംഇ-യുടെ കീഴിലുള്ള സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. സെയില്‍സ്-ടാക്‌സ് റിട്ടേണ്‍ ഫയലിംഗ് ഡോക്യുമെന്റുകളുടെ പകര്‍പ്പുകള്‍. ആദായനികുതി-റിട്ടേണ്‍ ഫയലിംഗ് രേഖകളുടെ പകര്‍പ്പുകള്‍. ഡ്രഗ് ലൈസന്‍സ് (ഒരു ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ/വില്‍പ്പന എന്റര്‍പ്രൈസ് നടത്തുകയാണെങ്കില്‍). എന്നീ രേഖകള്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എസ്ബിഐയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.