Sections

മലയാളികളുടെ നൊസ്റ്റാള്‍ജിയയെ വിറ്റ് കാശാക്കിയാലോ

Thursday, Jan 06, 2022
Reported By Admin

ഇപ്പോള്‍ വ്യാപകമായ ഒരു വിപണി ഈ ഉല്‍പ്പന്നത്തിനുണ്ട്


ബഹു ഭൂരിപക്ഷം പേരുടെയും നൊസ്റ്റാള്‍ജിയയാണ് കപ്പലണ്ടി മിഠായി. കാലം എത്രത്തോളം മാറിയാലും കപ്പലണ്ടി മിഠായിയുടെ സ്വാദ് നാവില്‍ ഊറിക്കൊണ്ടേയിരിക്കുന്നു. സ്വദേശ/വിദേശ വിപണികളില്‍ ഒരു പോലെ ശോഭിക്കാവുന്ന ഉല്‍പ്പന്നമാണ് കപ്പലണ്ടി മിഠായി. കപ്പലണ്ടി മിഠായി എങ്ങനെ നിര്‍മ്മിക്കാമെന്നും അവയുടെ സംരംഭ സാധ്യതകളെ കുറിച്ചും അറിയാം.

എങ്ങനെ ഉണ്ടാക്കാം

സുലഭമായി ലഭിക്കുന്ന കപ്പലണ്ടി, മെഷിനറിയുടെ സഹായത്തോടെ തൊലി കളഞ്ഞ് എടുക്കുന്നു. അതിനു ശേഷം ശര്‍ക്കരപ്പാവ് കാച്ചി, സുഗന്ധവ്യഞ്ജനങ്ങള്‍ ആവശ്യമെങ്കില്‍ ചേര്‍ത്ത് അതിലിട്ട് ഇളക്കി എടുക്കുന്നു. നിശ്ചിത ശതമാനം വറുത്ത അരി ചേര്‍ത്തും ഇത്തരത്തില്‍ കപ്പലണ്ടി മിഠായി തയാറാക്കി വരുന്നുണ്ട്. 

ആവശ്യമായ സാധനങ്ങള്‍

അസംസ്‌കൃത വസ്തുക്കള്‍:  കപ്പലണ്ടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പായ്ക്കിംഗ് സാമഗ്രികള്‍
മെഷീന്‍: പീലിംഗ് മെഷീന്‍, മോള്‍ഡുകള്‍, കിച്ചണ്‍ ഉപകരണങ്ങള്‍, പായ്ക്കിംഗ് മെഷീന്‍, വേയിംഗ് ബാലന്‍സ് മുതലായവ

മൂലധന ചെലവ്

ഭൂമി/കെട്ടിടം: 250 ചതുരശ്രയടി
വൈദ്യുതി: 4 എച്ച് പി
തൊഴിലാളികള്‍: മൂന്നു പേര്‍
മറ്റ് ഇന്ധനം: ഗ്യാസ്/ വിറക്

വിപണി സാധ്യത

കുട്ടികളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിപണിയാണ് ഇതിന്റേത്. ഇപ്പോള്‍ വ്യാപകമായ ഒരു വിപണി ഈ ഉല്‍പ്പന്നത്തിനുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറി ഷോപ്പുകളിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ നന്നായി വില്‍ക്കുന്നുണ്ട്. കപ്പലണ്ടി മിഠായിക്ക് ധാരാളം മൊത്തവിതരണക്കാരെയും ലഭിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.