- Trending Now:
സ്വര്‍ഗത്തിലെ ചെടി എന്ന് വിശേഷിപ്പിക്കുന്ന കൃഷിയുടെ പരിചരണരീതിയും മനസിലാക്കാം
അടി മുതല്‍ മുടി വരെ ഉപയോഗപ്രദമാണ് കല്‍പവൃക്ഷമായ തെങ്ങ്. കുറഞ്ഞ പ്രയത്നത്തിലൂടെയും ചുരുങ്ങിയ ചെലവിലൂടെയും, എന്നാല്‍ കൃത്യമായ പരിചരണത്തിലൂടെയും വര്‍ഷങ്ങളോളം ആദായമെടുക്കാവുന്ന കൃഷിയാണ് തെങ്ങ്. തെങ്ങിന് 80 വര്‍ഷത്തോളം ആയുസ്സുണ്ട്. അതിനാല്‍ തന്നെ തെങ്ങ് കൃഷി ദീര്‍ഘനാള്‍ ആദായം നേടിത്തരുന്നതാണ്.
വടക്ക് മുതല്‍ തെക്ക് വരെ ഇന്ത്യയില്‍ വ്യാപകമായി വിളയിക്കുന്ന നാളികേര ഉത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വര്‍ഷം മുഴുവന്‍ കായ്ഫലം നല്‍കുന്ന തെങ്ങ് കൃഷിക്കായി വ്യത്യസ്ത സീസണുകള്‍ അനുയോജ്യമാണ്. സ്വര്‍ഗത്തിലെ ചെടി എന്ന് വിശേഷിപ്പിക്കുന്ന നാളികേരത്തിന്റെ ഗുണങ്ങളെയും ഇനങ്ങളെയും അവയുടെ കൃഷിയും പരിചരണരീതിയും മനസിലാക്കാം.
തെങ്ങിന്റെ ഗുണങ്ങള്‍
തെങ്ങിന്റെ നീളം 10 മീറ്ററില്‍ കൂടുതലാണ്. നാളികേരമാണ് വ്യാപകമായ ഉപയോഗത്തില്‍ പെട്ടതെങ്കിലും തേങ്ങാവെള്ളവും ചകിരിയും ചിരട്ടയും തെങ്ങിന്റെ തടിയും ഓലയും പൂക്കുലയുമെല്ലാം ഉപയോഗപ്രദമാണ്.
തെങ്ങ്- ഇനങ്ങള്‍
പലതരം തെങ്ങുകള്‍ നമ്മുടെ നാട്ടില്‍ വളരുന്നുണ്ട്. എന്നാല്‍, ഉയരം കൂടിയതും കുള്ളന്‍ തെങ്ങുകളും ഹൈബ്രിഡ് സ്പീഷീസുകളുമാണ് പ്രധാനപ്പെട്ട മൂന്നെണ്ണം എന്ന് പറയാം. ഉയരം കൂടിയ വലുപ്പമുള്ള തെങ്ങുകള്‍ ദൈര്‍ഘ്യമേറിയതും ആയുസ്സുള്ളതുമാണ്. നാട്ടിന്‍പുറങ്ങളിലെല്ലാം വ്യാപകമായി കൃഷി ചെയ്യുന്ന ഇനമാണിത്. അതേസമയം, കുള്ളന്‍ ഇനം തെങ്ങുകളുടെ പ്രായം ഉയരമുള്ള തെങ്ങിനേക്കാള്‍ ചെറുതാണ്. ഇതിന്റെ വലുപ്പവും ഉയരവും ചെറുതാണ്.
കുള്ളന്‍ തെങ്ങിന് കൂടുതല്‍ വെള്ളം ആവശ്യമാണ്. കൂടാതെ, ഇതിന് കൂടുതല്‍ പരിചരണവും ആവശ്യമാണ്. ഉയരമുള്ളതും കുള്ളനുമായ ഇനങ്ങളുടെ സങ്കരയിനത്തില്‍ നിന്നാണ് ഹൈബ്രിഡ് ഇനം തെങ്ങ് വികസിപ്പിച്ചിട്ടുള്ളത്. ഈ ഇനത്തിലെ തെങ്ങ് വന്‍തോതില്‍ ഉത്പാദനശേഷിയുള്ളതാണെന്നും പറയുന്നു.
കൃഷിക്ക് അനുയോജ്യമായ മണ്ണ്
തെങ്ങ് കൃഷിക്ക് മണല്‍ കലര്‍ന്ന മണ്ണ് ആവശ്യമാണ്. കറുത്തതും പാറയുള്ളതുമായ മണ്ണില്‍ ഇത് കൃഷി ചെയ്യാന്‍ കഴിയില്ല. തെങ്ങ് കൃഷി ചെയ്യുന്ന വയലില്‍ നല്ല നീര്‍വാര്‍ച്ച ഉണ്ടായിരിക്കണം. തേങ്ങ പാകമാകാന്‍ സാധാരണ താപനിലയും ചൂടുള്ള കാലാവസ്ഥയും ആവശ്യമാണ്. അതേ സമയം, ഇതിന് ധാരാളം വെള്ളം ആവശ്യമില്ല. മഴവെള്ളത്തിലൂടെ തന്നെ തെങ്ങിന് ആവശ്യമായ ജലം കണ്ടെത്താം.
തെങ്ങ് കൃഷി എങ്ങനെ ചെയ്യാം?
തെങ്ങിന്റെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് തെങ്ങിന്‍ തൈകള്‍ നടാനുള്ള അനുയോജ്യമായ സമയം. തെങ്ങിന്‍ തൈകള്‍ നടുമ്പോള്‍, മരത്തിന്റെ വേരില്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയിലാണ് ഇത് നട്ടുവളര്‍ത്തേണ്ടത്. മഴക്കാലം കഴിഞ്ഞ് തെങ്ങിന്‍ തൈകള്‍ നടുന്നത് കൂടുതല്‍ മികച്ച ഓപ്ഷനാണ്.
കൃഷിക്ക് അനുയോജ്യമായ ജലസേചനം
തെങ്ങിന്‍ തൈകള്‍ നനയ്ക്കുന്നതിനായി 'ഡ്രിപ്പ് രീതി' ഉപയോഗിക്കണം. ഈ മാര്‍ഗത്തിലൂടെ ചെടിക്ക് ശരിയായ അളവില്‍ വെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അമിതമായി വെള്ളം നല്‍കുന്നത് തെങ്ങിനെ നശിപ്പിക്കും. തെങ്ങിന്‍ തൈകളുടെ വേരുകള്‍ക്ക് തുടക്കത്തില്‍ നേരിയ ഈര്‍പ്പം ആവശ്യമാണ്. വേനല്‍ക്കാലമാകുമ്പോള്‍ തെങ്ങിന്‍ തൈകള്‍ മൂന്ന് ദിവസത്തെ ഇടവേളയില്‍ നനയ്ക്കുക. ശൈത്യകാലത്ത് എന്നാല്‍ ആഴ്ചയില്‍ ഒരു നേരം ജലസേചനം നടത്തുക.
4 വര്‍ഷത്തിനുള്ളില്‍ തെങ്ങ് കായ്ച്ചു തുടങ്ങും
ആദ്യത്തെ 3 മുതല്‍ 4 വര്‍ഷം വരെ തെങ്ങിന് പരിചരണം ആവശ്യമാണ്. തെങ്ങ് 4 വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.