Sections

വെറുതെ ഇരുന്ന് കാശുണ്ടാക്കുന്ന യുവാവിനെ പരിചയപ്പെടാം 

Saturday, Aug 13, 2022
Reported By admin
young man

പ്രായോഗികമായി ഒന്നും ചെയ്യാതെ സ്വയം വാടകയ്ക്ക് നല്‍കിയാണ് ഇയാള്‍ പണമുണ്ടാക്കുന്നത്

 

വെറുതെയിരുന്ന് കാശ് സമ്പാദിക്കുന്ന ഒരു യുവാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 'തിന്നാനും കുടിക്കാനും ലളിതമായ പ്രതികരണങ്ങള്‍ നല്‍കാനും മാത്രം കഴിയുന്നയാള്‍', 39കാരനായ ഷോജി മോറിമോട്ടോ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഇയാളുടെ ട്വിറ്റര്‍ ഫോളോവേഴ്സ് ഇപ്പോള്‍ രണ്ടര ലക്ഷത്തിലേറെയാണ്. 

സ്വയം വാടകയ്ക്കു നല്‍കി യുവാവ് സമ്പാദിക്കുന്നതു കോടികളാണ്. പ്രായോഗികമായി ഒന്നും ചെയ്യാതെ സ്വയം വാടകയ്ക്ക് നല്‍കിയാണ് ഇയാള്‍ പണമുണ്ടാക്കുന്നത്. ഷോജി മോറിമോട്ടോയുടെ സേവനം ലഭിക്കണമെങ്കില്‍ ചില നിബന്ധനകളുമുണ്ട്. വീട് വൃത്തിയാക്കുക, അലക്കല്‍ അല്ലെങ്കില്‍ ആരുടെയെങ്കിലും സുഹൃത്തുക്കളാകുക തുടങ്ങിയ ജോലികള്‍ ഒന്നും ചെയ്യില്ല. ഏകാന്തത അനുഭവിക്കുന്നവര്‍, അല്ലെങ്കില്‍ സംസാരിക്കുന്നതിനായി ഒരു ആളെ കിട്ടിയിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നവര്‍, കുട്ടികള്‍ എന്നിവരാണ് ഇയാളുടെ ക്ലയന്റുകള്‍. 

2018 ജൂണില്‍ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഇത്തരമൊരു ആശയത്തിലേക്ക് മോറിമോട്ടോ എത്തുന്നത്. ആ സമയത്തെ സമ്മര്‍ദങ്ങളും, ആളുകളുടെ ഇടപെടലുകളും മനസിലാക്കിയാണ് സമൂഹത്തില്‍ നിരവധി ആളുകള്‍ ഇത്തരം അവഗണനകള്‍ നേരിടുന്നണ്ടെന്നും ഇതൊരു വരുമാന മാര്‍ഗമാക്കാമെന്നും യുവാവ് കരുതിയത്. 

ഒരിക്കല്‍ 30കാരിയായ ഒരു യുവതിയെ കാണാന്‍ പോയി, പരസ്പരം അഭിസംബോധനചെയ്തശേഷം ഒരു ചായയും കുടിച്ച് ഒന്നും മിണ്ടാതെ ഇരുന്നിട്ടുണ്ടെന്ന് ഷോജി പറയുന്നു. അതിനും കിട്ടി പണം. തന്റെ സേവനം ആവശ്യപ്പെട്ട് ദിവസവും മൂവായിരത്തിലധികം റിക്വസ്റ്റുകളാണ് ലഭിക്കുന്നതെന്ന് മൊറിമോട്ടോ പറയുന്നു. ഒരു ദിവസം മൂന്ന് അപ്പോയിന്റ്മെന്റുകള്‍ വീതമാണ് എടുത്തുന്നത്. 69 പൗണ്ട് അതായത് ഏകദേശം ഏഴായിരം രൂപ വീതമാണ് ഇയാള്‍ ഒരു അപ്പോയിന്റ്മെന്റിന് ഈടാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.