ജീവിതത്തിൽ ശ്രദ്ധയുടെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണ്. ചില കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ മാറി പോകാറുണ്ട്. ഉദാഹരണമായി പുസ്തകം വായിക്കാൻ തീരുമാനിക്കുന്ന സമയത്ത് മൊബൈൽ ഫോൺ അടുത്തുണ്ടെങ്കിൽ പുസ്തക വായന മാറ്റിവെച്ചുകൊണ്ട് മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ നോക്കാറുണ്ട്. സോഷ്യൽ മീഡിയ നോക്കി അതിൽ രണ്ട് മൂന്ന് മണിക്കൂർ നിങ്ങൾ അറിയാതെ തന്നെ ചിലവഴിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ശ്രദ്ധ മാറുന്നത് കൊണ്ട് തന്നെ ചെയ്തുകൊണ്ടിരുന്ന ജോലി പൂർത്തീകരിക്കാൻ കഴിയാതെ വരാറുണ്ട്. സോഷ്യൽ മീഡിയയെ പോലെ തന്നെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ, അല്ലെങ്കിൽ ടിവിയിൽ ഉള്ള വാർത്തകൾ ഇവയൊക്കെ നിങ്ങളുടെ ശ്രദ്ധ മാറ്റാറുണ്ട്. പലപ്പോഴും നിങ്ങൾ ചിന്തിക്കാത്ത തരത്തിലാണ് നിങ്ങളുടെ ഓരോ ദിവസവും കൊണ്ടെത്തിക്കാറുള്ളത്. നിങ്ങൾ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളിലേക്ക് ആയിരിക്കും നിങ്ങൾ വഴുതി വീഴുന്നത്. നിങ്ങളുടെ പ്ലാനിങ് അല്ലെങ്കിൽ നിങ്ങൾ വിചാരിക്കുന്നത് പോലെ ആയിരിക്കില്ല ഓരോ ദിവസങ്ങളും കടന്നു പോകുന്നത്. ഇങ്ങനെ ദിവസങ്ങളും വർഷങ്ങളും കടന്നു പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത ഒരാളായി നിങ്ങളുടെ ജീവിതം അവസാനിക്കുന്നു ഇതാണ് പൊതുവേ സംഭവിക്കാറുള്ളത്.
- നിങ്ങളുടെ ലക്ഷ്യത്തിൽ ഇല്ലാത്ത കാര്യങ്ങളൊക്കെ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഉദാഹരണമായി വായന എന്നുള്ളതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനെ എതിരായി നിൽക്കുന്ന കാര്യങ്ങളൊക്കെ ഒഴിവാക്കുക, അല്ലെങ്കിൽ ടിവി കാണാതിരിക്കുക എന്താണ് നിങ്ങളുടെ ഗോൾ അതിന് ഹെല്പ് ചെയ്യുന്ന കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക. ഇത് പറയുമ്പോൾ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ വളരെ ടാസ്ക് ആയിട്ടുള്ള ഒരു സംഗതിയാണ്. ഒഴിവാക്കേണ്ട കാര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പഠിക്കുക. വളരെ ലളിതമായി വേണം ഈ സമയത്ത് കാര്യങ്ങൾ ചെയ്യുവാൻ. നിങ്ങളെ പ്രയാസപ്പെടുത്തുന്ന തരത്തിലേക്ക് ഒരു കാര്യങ്ങളും ചെയ്യരുത്. പുസ്തകം വായിക്കുന്ന സ്ഥലത്ത് നല്ല പ്രകാശം ഉണ്ടായിരിക്കണം. പുസ്തകം തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ അഭിരുചിക്ക് ചേരാത്ത ഒരു പുസ്തകമാണ് വായിക്കാൻ എടുത്തതെങ്കിൽ അത് വായിച്ചു തീർക്കുവാൻ സാധിക്കില്ല നിങ്ങൾ പകുതിക്ക് വെച്ച് നിർത്തി പോകും. നിങ്ങൾ വായിക്കാൻ എടുക്കുന്ന പുസ്തകം നിങ്ങൾക്ക് വായിക്കാൻ താല്പര്യം ഉള്ളതാണോ എന്നു കൂടി ഉറപ്പിക്കണം.
- നിങ്ങളുടെ വിജയങ്ങളെക്കുറിച്ച് നിങ്ങൾ ആലോചിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. എപ്പോഴും മറ്റുള്ളവരുടെ വിജയകഥകൾ കേൾക്കുന്നതിനു പകരം നിങ്ങളുടെ ജീവിതത്തിൽ വിജയങ്ങൾ ഉണ്ടായ സംഭവങ്ങൾ ഉണ്ടാകും, ആ സംഭവങ്ങൾ ആലോചിക്കുക. കഴിഞ്ഞ കാലത്തെ വിജയങ്ങളെയും സന്തോഷങ്ങളെയും കുറിച്ചുള്ള ചിന്തകൾ സെറാടോണിൻ എന്ന രാസവസ്തു നിങ്ങളുടെ ബ്രെയിനിൽ ഉൽപ്പാദിപ്പിക്കാൻ ഇടയാക്കും. ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും സ്വാധീനിക്കുന്ന ഒരു രാസവസ്തുവാണ് സേരോറ്റോണിൻ. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഉൽക്കണ്ഡ, ഉറക്കം എന്നിവയൊക്കെ മാറ്റി സന്തോഷത്തോടുകൂടി മുന്നോട്ടുപോകുവാൻ നിങ്ങളെ സഹായിക്കുന്ന തലച്ചോറിലുള്ള ഒരു രാസവസ്തുവാണ് ഇത്. അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും നെഗറ്റീവായി കാര്യങ്ങളിൽ നിൽക്കാതെ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച വിജയങ്ങളെക്കുറിച്ച് ഇടയ്ക്ക് ആലോചിക്കുകയും അതിന് കുറച്ച് സമയം കണ്ടെത്തുന്നതും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഏകാഗ്രത കുറയ്ക്കുന്നതിന് പ്രധാനപ്പെട്ട ഒരു കാര്യമാണ് ശരീരത്തിലെ സെറോടോണിന്റെ ഉത്പാദനം കുറയുന്നത്.
- ചെറിയ സന്തോഷങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് നിങ്ങളുടെ ശ്രദ്ധ മാറുന്നത്. നിങ്ങൾക്ക് സന്തോഷം ഉണ്ടാകുന്നതിന് വേണ്ടിയാണ് നിങ്ങളുടെ മനസ്സ് മറ്റു പല കാര്യങ്ങളിലേക്ക് പോകുന്നത് . ടിവി കാണുക നിങ്ങൾക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകൾ വായിക്കുക മദ്യപിക്കാൻ വേണ്ടി പോവുക സിഗരറ്റ് വലിക്കാൻ വേണ്ടി പോകുക അങ്ങനെയുള്ള സന്തോഷങ്ങളിലേക്ക് നിങ്ങളുടെ തലച്ചോർ നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ കൊണ്ടുപോകും. അത് ഒഴിവാക്കാൻ വേണ്ടി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഓർക്കുന്നത് നിങ്ങൾക്ക് ഒരു സമാധാനം ഉണ്ടാക്കുകയും നിങ്ങളുടെ അശ്രദ്ധ കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും.
- വ്യായാമം ധ്യാനം എന്നിവയൊക്കെ ഇതിന് സഹായിക്കുന്നവയാണ്.
- ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതാണ് അടുത്ത് ചെയ്യാൻ കഴിയുന്നത്. എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ് സന്തോഷം തോന്നുന്നത് എന്നാൽ അങ്ങനെയല്ല ചെറിയ കാര്യങ്ങൾ ചെയ്തു വിജയിച്ച സന്ദർഭങ്ങൾ ഉണ്ടാകും. ആ സന്ദർഭങ്ങളെ നിങ്ങൾ ശ്രദ്ധിക്കാറില്ല. ആ സന്ദർഭങ്ങളെ ശ്രദ്ധിക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോകുവാൻ ശ്രമിക്കുകയും ചെയ്യണം. ചെറിയ സന്തോഷങ്ങൾ ഡയറിക്കുറിപ്പുകൾ ആയി എഴുതി വയ്ക്കുകയും അതിനു നന്ദി പറയുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ സന്തോഷമുണ്ടാവുകയും ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കാൻ കഴിയുകയും ചെയ്യും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
സ്വയം പ്രചോദനാത്മകമായ ജീവിതത്തിലൂടെ വിജയം കൈവിരക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.