Sections

ഇടവിളകൃഷി ചെയ്യാം ലാഭം കൊയ്യാം... 

Wednesday, May 04, 2022
Reported By admin
rubber

മികച്ച ആദായം നേടിത്തരുന്ന വിളകള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം


റബ്ബര്‍ത്തോട്ടങ്ങളില്‍ മികച്ച വരുമാനം ഉറപ്പുവരുത്തുവാന്‍ ധാരാളം കാര്യങ്ങള്‍ അതിന്റെ ഓരോ വളര്‍ച്ച ഘട്ടത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് ഇടവിളകള്‍ കൃഷി ചെയ്യുന്നത്. മികച്ച ആദായം നേടിത്തരുന്ന വിളകള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം. തൈകള്‍ നട്ട് മൂന്ന് വര്‍ഷം വരെ തോട്ടത്തില്‍ അനുവദനീയമായ ഇടവിളകൃഷി ചെയ്യാവുന്നതാണ്.

ഏതൊക്കെ വിളകള്‍ റബ്ബര്‍ത്തോട്ടങ്ങളില്‍ കൃഷി ചെയ്യാം?

റബ്ബര്‍ത്തോട്ടങ്ങളില്‍ ആദ്യകാലങ്ങളില്‍ കിഴങ്ങ് വിളകള്‍, ഇഞ്ചി, മഞ്ഞള്‍, വിവിധ തരം പച്ചക്കറി വിളകള്‍, വാഴ, കൈതച്ചക്ക തുടങ്ങിയവ ഹ്രസ്വകാല വിളകള്‍ എന്ന രീതിയില്‍ കൃഷി ചെയ്യാവുന്നതാണ്. റബ്ബര്‍ ചെടിയുമായി മത്സരിക്കാത്ത ദീര്‍ഘകാല വിളകളും ഇടവിള കൃഷിക്ക് ഉപയോഗിക്കാം.

ഇതിനു വേണ്ടി കാപ്പി, കൊക്കോ, ശീമകൊന്ന കാലില്‍ പടര്‍ത്തുന്ന വാനില തുടങ്ങിയവയും മികച്ച ആദായം ഉറപ്പുവരുത്തുന്ന വിളകളാണ്. ഇതില്‍ കാപ്പിയും കൊക്കോയും പ്രായമായ റബ്ബറിന് ഒപ്പവും കൃഷി ചെയ്യാം. എന്നാല്‍ റബ്ബര്‍ പ്രായമാകുന്നതോടെ കൂടി ഇടവിളയിലെ ഉത്പാദനം കുറയും. കരിങ്കുറിഞ്ഞി, ചുവന്ന കൊടുവേലി തുടങ്ങിയ ഔഷധസസ്യങ്ങളും റബര്‍തോട്ടങ്ങളില്‍ ഇടവിള എന്ന രീതിയില്‍ കൃഷി ചെയ്യാം.

ഇടവിളകൃഷിയിലെ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

1. ഇടവിളയോടൊപ്പം ആവരണ വിളകള്‍ നടേണ്ടത് പ്രധാനമാണ്.

2. മണ്ണുപരിശോധന അടിസ്ഥാനത്തില്‍ മാത്രം വളപ്രയോഗം നടത്താവൂ.

3. വള പ്രയോഗം നടത്തുമ്പോള്‍ ഇരു വിളകള്‍ക്കും പ്രത്യേകം വളം ഇടണം. ഓരോ വിളക്കും ശുപാര്‍ശ അനുസരിച്ചുള്ള വളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദീര്‍ഘകാല വിളയാണെങ്കില്‍ അഞ്ചു വര്‍ഷത്തിനുശേഷം 50% വളം മാത്രം കൊടുത്താല്‍ മതിയാകും.

4. ചെടിയില്‍ നിന്ന് ഒന്നര മീറ്റര്‍ അകലത്തില്‍ വേണം ഇടവിളകള്‍ നടുവാന്‍.

5. ഇടവിള അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ തന്നെ നിലനിര്‍ത്താം.

6. ആദ്യ രണ്ടുവര്‍ഷങ്ങളില്‍ സൂര്യപ്രകാശം സുലഭമായതിനാല്‍ ഹ്രസ്വകാല വിളകള്‍ നടാവുന്നതാണ്. മൂന്നാം വര്‍ഷം മുതല്‍ തണല്‍ കൂടി വരുന്നതിനാല്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പോലെ തണലിലും വളരുന്ന ഇടവിളകള്‍ കൃഷി ചെയ്യാം.

7. സ്ഥലത്തിന്റെ ചെരുവ് കണക്കിലെടുത്താണ് ഇടവിളകള്‍ കൃഷി ചെയ്യേണ്ടത്. ചെരുവ് അഞ്ച് ശതമാനത്തില്‍ കുറവുള്ള ഇടങ്ങളില്‍ ഏത് ഇടവിളയും നടാം. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണ് ഇളക്കം കുറവ് ആവശ്യമുള്ള വിളകള്‍ നടാവുന്നതാണ്. 25 ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള ഇടങ്ങളില്‍ ഇടവിളകള്‍ ഒഴിവാക്കേണ്ടതാണ്. അത്തരം തോട്ടങ്ങളില്‍ ആവരണ വിളകള്‍ നടാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.