BPL അപേക്ഷയ്ക്ക് താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്
- ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയര്‍പേഴ്‌സണ്‍ നല്‍കുന്ന സാക്ഷ്യപത്രം
- ഗുരുതര മാരക രോഗങ്ങള്‍ ഡയാലിസിസ് ഉള്‍പ്പെടെ : ചികിത്സാ രേഖകളുടെ പകര്‍പ്പുകള്‍
- പട്ടിക ജാതി /വര്‍ഗ്ഗം :തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്
- വിധവ ഗൃഹനാഥയാണെങ്കില്‍ : വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ,നിലവിലെ പെന്‍ഷന്‍ രേഖകള്‍
- വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവര്‍ :വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഭൂരഹിത, ഭവന രഹിത സര്‍ട്ടിഫിക്കറ്റ്
- ബി.പി.എല്‍.പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത ഉള്ളവര്‍ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കുന്ന സാക്ഷ്യപത്രം
- ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കില്‍ :വീട് നല്‍കിയ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രം
- എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍കാര്‍ഡില്‍ ലിങ്ക് ചെയ്തവരുടെ അപേക്ഷകളേ സ്വീകരിക്കൂ.
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല
- സര്‍ക്കാര്‍/പൊതുമേഖല ജീവനക്കാരന്‍
- ആദായ നികുതി ദായകന്‍,
- സര്‍വീസ് പെന്‍ഷണര്‍
- 1000+ ച അടി വീട് ഉടമ
- നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്‌സി ഒഴിച്ച് ) ഉടമ.
- പ്രൊഫഷണല്‍സ് (ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കറ്റ്, ഐ റ്റി, നഴ്‌സ്, CA ..etc),
- കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി
- ഒരേക്കര്‍ സ്ഥലം (ST വിഭാഗം ഒഴികെ)
- 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉള്‍പെടെ )
മേല്‍ അയോഗ്യതകള്‍ ഇല്ലാത്ത കുടുംബങ്ങളില്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ മാര്‍ക്ക് അടിസ്ഥാനമില്ലാതെ മുന്‍ഗണനക്ക് അര്‍ഹര്‍ ആണ്
a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാന്‍സര്‍, ഡയാലിസിസ്, അവയവമാറ്റം, HIV , വികലാംഗര്‍, ഓട്ടിസം, ലെപ്രസി , 100 % തളര്‍ച രോഗികള്‍,
d. നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത,ഡൈവോര്‍സ് ) കുടുംബനാഥ (പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ കാര്‍ഡില്‍ പാടില്ല)
ഇവ കഴിഞ്ഞ് മാര്‍ക്ക് അടിസ്ഥാനത്തില്‍ മുന്‍ഗണന അനുവദിക്കും.
മാര്‍ക്ക് ഘടകങ്ങള്‍
1. 2009 ലെ BPL സര്‍വേ പട്ടിക അംഗം/ BPL കാര്‍ഡിന് അര്‍ഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ് രോഗം
3. മുതിര്‍ന്ന പൗരന്‍മാര്‍
4. തൊഴില്‍
5 . പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവര്‍
7. വീടിന്റെ അവസ്ഥ
8 സര്‍ക്കാര്‍ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9 വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്,
അവശത ഘടകങ്ങള്‍ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍/ രേഖകള്‍ അപേക്ഷക്ക് ഒപ്പം സമര്‍പിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.