Sections

വിദ്യാർത്ഥികൾക്ക് 'ബാക്ക് ടു കോളേജ്' ഓഫറുമായി ലെനോവോ

Tuesday, Aug 13, 2024
Reported By Admin
Lenovo with 'Back to College' offer for students

കൊച്ചി: വിദ്യാർത്ഥികൾക്ക് വിലക്കുറവിൽ ഡെസ്ക്ടോപ്, നോട്ട്ബുക്ക് എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാക്ക് ടു കോളജ് ഓഫർ അവതരിപ്പിച്ച് കംപ്യൂട്ടർ നിർമ്മാതാക്കളായ ലെനോവോ. ഓഗസ്റ്റ് 18 വരെയാണ് ഓഫർ കാലാവധി. ഈ കാലയളവിൽ രാജ്യത്ത് ഒട്ടാകെയുള്ള എല്ലാ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്നും ലെനോവോയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ വിലക്കുറവിൽ സ്വന്തമാക്കാം.

ലെനോവോയുടെ യോഗ, ലേജിയോൺ, എൽ.ഒ.ക്യു,സ്ലിം5, ഫ്ലെക്സ്5, എഐഒ എന്നീ മോഡലുകൾക്കാണ് ഓഫർ ലഭ്യമാവുക. അടുത്തിടെ സംഘടിപ്പിച്ച സർവെയിൽ യുവാക്കൾക്ക് സംഗീതം, ഓൺലൈൻ ഗെയിം എന്നിവയോടുള്ള താത്പര്യം പ്രകടമായിരുന്നു. ഇത് പരിഗണിച്ചാണ് കമ്പനി പുതിയ ഓഫർ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചത്. ഈ ഓഫർ കാലയളവിൽ 23,999 രൂപ വിലമതിക്കുന്ന ലേജിയോൺ ആക്സസ്സറീസ് 7,999 രൂപയ്ക്കും, 999 രൂപ മുതൽ ജെ ബി എൽ ഇക്കോ സ്പീക്കർസിന്റെ തിരഞ്ഞെടുത്ത മോഡലുകളും സ്വന്തമാക്കാം. കൂടാതെ എക്സ്ചേഞ്ച് ഓഫറും നോ കോസ്റ്റ്, ലോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.