- Trending Now:
കൊച്ചി: ക്ലാസിക് ലെജന്റ്സിന്റെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നായ ബിഎസ്എ (ബെർമിങ്ങാം സ്മോൾ ആംസ് കമ്പനി) ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമാതാക്കളായിരുന്ന ബിഎസ്എ തങ്ങളുടെ ഗോൾഡ് സ്റ്റാർ 650 ബൈക്കുമായാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.
2.99 ലക്ഷം രൂപയാണ് ഗോൾഡ് സ്റ്റാർ 650ന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില. 652 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ എഞ്ചിനും 55 എൻഎം ടോർക്കുമാണ് വാഹനത്തിലുള്ളത്. ബ്രെംബോ ബ്രേക്കുകൾ, എബിഎസ്, അലൂമിനിയം എക്സൽ റിമ്മുകൾ, പിറേലി ടയറുകൾ തുടങ്ങി നിരവധി സവിശേഷതകളാണ് വാഹനത്തിലുള്ളത്. ആറ് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചു... Read More
ആഗോള മോട്ടോർസൈക്കിൾ ചരിത്രത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്കെത്തിക്കുകയാണ് ബിഎസ്എയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതു വഴി സാധ്യമായതെന്ന് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ബിഎസ്എയുടെ സുവർണ കാലത്തെ അനുസ്മരിപ്പിക്കുന്നതിനായി ഈ വാഹനത്തിന്റെ എഞ്ചിൻ ടാങ്കിന്റെ ഡിസൈൻ മുതൽ എഞ്ചിന്റെ ഓരോ കണിക വരെയും അതിയായ ശ്രദ്ധയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ക്ലാസിക ലെജന്റ്സ് സഹ സ്ഥാപകൻ അനുപം തേജ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.