- Trending Now:
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് സയന്റിസ്റ്റ് -II തസ്തികയിൽ മേയ് 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in .
ക്ഷീരകർഷക ക്ഷേമനിധിയുടെ ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീരജാലകം പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ജില്ലാ പരിധിയിലുള്ള ക്ഷിര സംഘങ്ങൾ, ക്ഷീര വികസന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതിന് താത്പര്യമുള്ള ജില്ലാ നിവാസികളായ ഉദ്യോഗാർത്ഥികളാണ് അപേക്ഷക്കേണ്ടത്. ഹയർ സെക്കണ്ടറി / ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാനും അറിഞ്ഞിരികണം. 18 മുതൽ 40 വയസ്സാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും അപേക്ഷ, തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 08 ന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ നൽകണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505157.
കോട്ടയത്ത് ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ താത്കാലിക ഒഴിവ്. സോഷ്യൽ വർക്ക് മറ്റേതെങ്കിലും സാമൂഹ്യ വിഷയങ്ങളിലോ ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ മെയ് മൂന്നിനുള്ളിൽ എംപ്ലോയ്മെന്റ് എക്സചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944.
പൂവളപ്പ്തെരു അങ്കണവാടി കം ക്രഷിലെ ഹെൽപ്പർ തസ്തികയിലേക്ക് തലശ്ശേരി മുനിസിപ്പാലിറ്റി 44-ാം വാർഡിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ള 18 നും 35 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ് സി / എസ്ടി വിഭാഗക്കാർക്ക് മൂന്നു വർഷ വയസ്സിളവ് ലഭിക്കും. 44-ാം വാർഡിലെ സ്ഥിര താമസക്കാരിയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ മെയ് 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി ഐ.സി.ഡി.എസ് ഓഫീസിൽ എത്തിക്കണം.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ ടി ഡി പി ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക് ഉൾപ്പെടെയുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അട്ടപ്പാടി വട്ട് ലക്കി കോർപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയിൽ മെയ് ആറിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഏഴാം തരം വിജയവും മതിയായ ആരോഗ്യക്ഷമതയുമാണ് യോഗ്യത. ഫോൺ: 04924 254382.
കടവത്തൂർ എൻഐഎ കോളേജിൽ അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി വിഭാഗത്തിൽ മെയ് എട്ടിന് ഉച്ചയ്ക്ക് 11 നും യു.ജി.സി വിഭാഗത്തിൽ അതേ ദിവസം ഉച്ചയ്ക്ക് 12 നും കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 9497646864, 0490-2390381, 0490-2930381.
ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പ്രോജക്റ്റ് അസോസിയേറ്റ് വിഭാഗത്തിൽ ഒരു ഒഴിവിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 02/05 /2025ന് രാവിലെ 10:00ന് നടത്തപ്പെടുന്നു. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.