Sections

ബിസിനസിലെ പ്രതിബന്ധത ലീന നായറെ കൊണ്ടെത്തിച്ചത് ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ഷനേലിന്റെ തലപ്പത്ത്

Thursday, Dec 16, 2021
Reported By Admin
leena nair

യുണിലിവറില്‍ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലീന വൈകാതെതന്നെ കമ്പനിയില്‍ ഉന്നത പദവിയിലെത്തി


ആഢംബര ഉല്‍പ്പന്നങ്ങള്‍ക്ക് പേര് കേട്ട ഫ്രഞ്ച് കമ്പനിയായ ഷനേലിന്റെ സി ഇ ഒ ആയി  ലീന നായരെ നിയമിച്ചു.  ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്പനികളില്‍ ഒന്നാണ് ഷനേല്‍. ഇതോടെ മറ്റൊരു ഇന്ത്യന്‍ വംശജകൂടി ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

യുണിലിവറില്‍ ചീഫ് ഹ്യൂമണ്‍ റിസോഴ്സസ് മേധാവിയായും കമ്പനി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായും 30വര്‍ഷത്തെ സേവനത്തിനുശേഷം ലക്ഷ്വറി ബ്രാന്‍ഡായ ഷനേലിന്റെ  തലപ്പത്ത് എത്തിയിരിക്കുന്നു ലീന. 

യുണിലിവറില്‍ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലീന വൈകാതെതന്നെ കമ്പനിയില്‍ ഉന്നത പദവിയിലെത്തി. ആഗോള നിലവാരത്തില്‍ കമ്പനിയിലെ ജീവിക്കാര്‍ക്ക് മികച്ച വേതനം നല്‍കാന്‍ ലീന പ്രതിബന്ധത കാണിച്ചിരുന്നതായി ഹാര്‍പേഴ്സ് ബസാര്‍ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച പ്രൊഫൈലില്‍ പറയുന്നു. ലിംഗതുല്യതക്ക് പ്രാധാന്യംനല്‍കിയതും അവരെ പ്രശസ്തരാക്കി. 

മലയാളിയാണെങ്കിലും ലീന ഇപ്പോള്‍ ബ്രിട്ടീഷുകാരിയാണ്. ഫ്രഞ്ച് ആഡംബര ഫാഷന്‍ ഗ്രൂപ്പായ ഷനേലിന്റെ ഗ്ലോബല്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുന്നതിനാണ് യുണിലിവറില്‍നിന്ന് അവര്‍ രാജിവെച്ചത്. ലീന നായര്‍ ജനുവരിയോടെ ഷനേലിലെത്തും. ലണ്ടന്‍ ആസ്ഥാനമായാകും പ്രവര്‍ത്തിക്കുക. 

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി ഡിപ്പാര്‍ട്ട്മെന്റിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രഞ്ച് കോടീശ്വരനും 73കാരനുമായ അലൈന്‍ വെര്‍ട്ടെയ്മറും സഹോദരന്‍ ജെറാര്‍ഡ് വെര്‍തൈമറുമാണ് ഇപ്പോള്‍ ഷനേലിന്റെ ചുമതലക്കാര്‍. 

1969ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീനയുടെ ജനനം. സാംഗ്ലിയിലെ വാല്‍ചന്ത് എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ ബിരുദവും ജംഷഡ്പുര്‍ സേവിയര്‍ ലേബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മാനേജുമെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് 1992ല്‍ യുണിലിവറില്‍ ചേര്‍ന്നത്. ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാര്‍ നായരാണ് ഭര്‍ത്താവ്. ആര്യന്‍, സിദ്ധാന്ത് എന്നിവര്‍ മക്കളുമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.