Sections

എൽ.ഇ.ഡി ബൾബ് 'മെയ്ഡ് ഇൻ തവനൂർ സെൻട്രൽ ജയിൽ'

Wednesday, Oct 11, 2023
Reported By Admin
LED Bulb from Thavanoor Central Jail

തവനൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി വെളിച്ചം പകരും. ജയിലിൽ കഴിയുന്നവർക്കായി നടത്തിയ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം പൂർത്തിയായതോടെ ഇവർ നിർമിച്ച ബൾബുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജയിൽ കാൻറീൻ വഴിയും കുറഞ്ഞ ചിലവിൽ ജനങ്ങളിൽ എത്തിക്കും.

മാനസികവും സാമൂഹികവുമായ പരിവർത്തനം നടത്തി സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സാമൂഹ്യനീതി വകുപ്പ് പ്രബേഷൻ വിംഗ് 'നേർവഴി' പദ്ധതിയുടെ ഭാഗമായാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണം പരിശീലനം നടത്തിയത്. നാല് ദിവസത്തെ പരിശീലന പരിപാടിയിൽ നിയമബോധവത്കരണം, ഹൃദയ പരിശോധന ക്യാമ്പ്, ഹൃദയ വ്യായാമ പരിശീലനം എന്നിവയും നടത്തി.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മലപ്പുറം, കോഴിക്കോട് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ആസ്റ്റർ വളണ്ടിയേഴ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനത്തിന് പ്രസിഡന്റിന്റെ മെഡൽ ജേതാവും ഭിന്നശേഷിക്കാരനുമായ ജോൺസൻ നേതൃത്വം നൽകി.

ജില്ലാ സാമൂഹിക നീതി ഓഫീസർ സി. കെ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, ആർ. രമ്യ, ജയിൽ ജോയിൻ സൂപ്രണ്ട് സിയാദ്, അൻജുൻ അരവിന്ദ്, കോഴിക്കോട് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ആസ്റ്റർ വളണ്ടിയർ മാനേജർ കെ.വി മുഹമ്മദ് ഹസീം, പ്രബേഷൻ അസിസ്റ്റൻറ് പി. ഷിജേഷ്, ജയിൽ വെൽഫെയർ ഓഫീസർ വി.പി ബിപിൻ വി പി എന്നിവർ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.