- Trending Now:
കഴിഞ്ഞ കുറച്ചു മാസങ്ങളായി വാഹന നിര്‍മാണത്തിലെ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം വീണ്ടും വാഹനവില ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. Maruti Suzuki , Mahindra & Mahindra,Tata Motors തുടങ്ങിയ പ്രമുഖ കാര്‍നിര്‍മ്മാതാക്കളെല്ലാം തന്നെ വാഹനവില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാഹന നിര്‍മാണത്തിലെ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കാര്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം നിര്‍മ്മാണച്ചെലവിന്റെ ഏകദേശം 75% മുതല്‍ 78% വരെ അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ചെലവാണ്.
2020 മുതല്‍ സ്റ്റീല്‍, പ്ലാസ്റ്റിക്, അലൂമിനിയം, കോപ്പര്‍, റോഡിയം,പ്ലാറ്റിനം തുടങ്ങിയവയ്‌ക്കെല്ലാം വലിയ വിലവര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന വിലയുള്ള അസംസ്‌കൃത വസ്തു സ്റ്റീലാണ്. ഹോട്ട്-റോള്‍ഡ് കോയില്‍ ടണ്ണിന് 76,000മുതല്‍ 77,000 വരെയാണ് വില.കോള്‍ഡ് റോള്‍ഡ് കോയിലിന് ടണ്ണിന് 8,5000മുതല്‍ 86,000വരെയാണ് വില.പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രമുഖ ആഡംബര,വാണിജ്യ വാഹനനിര്‍മ്മാതാക്കളെല്ലാം തന്നെ വിലവര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു.
2021 ജനുവരി മുതല്‍ മാരുതി സുസുക്കി മാത്രം 4 തവണ വില ഉയര്‍ത്തിയിട്ടുണ്ട്. 9 ശതമാനത്തോളമാണ് മാരുതി സുസുക്കി വാഹനവില ഉയര്‍ത്തിയത്. ഒരു വര്‍ഷത്തിനുളളിലെ ഏറ്റവും വലിയ വിലവര്‍ദ്ധനയാണ് ഇതിലൂടെ മാരുതി നടപ്പാക്കിയത്. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില ലാഭസാധ്യതയെ ബാധിച്ചതായി മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
വില വര്‍ദ്ധന അനിവാര്യമാണെന്ന് ടാറ്റ മോട്ടോഴ്‌സിന്റെയും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെയും ഉന്നത ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ വില ഉയര്‍ത്തുന്നത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.