Sections

നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി പ്രമുഖ ബാങ്കുകള്‍

Tuesday, Jan 25, 2022
Reported By Admin
cash

ചില സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും നേരത്തെ തന്നെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു

 

സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഏതാനും ബാങ്കുകള്‍ പുതുവര്‍ഷം ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതാ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും അതേ രീതിയില്‍ സ്ഥിര നിക്ഷേപ പലിശ ഉയര്‍ത്തിയിരിക്കുന്നു. എസ്ബിഐ അടുത്തിടെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തുകയുണ്ടായി. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആണ് പലിശ ഉയര്‍ത്തിയിരിക്കുന്നത്.  ചില സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും നേരത്തെ തന്നെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു. 

ഫെഡറല്‍ ബാങ്കിന്റെ പലിശ നിരക്കുകള്‍

ബാങ്ക് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് 2.50 ശതമാനം മുതല്‍ 5.60 ശതമാനം വരെ പലിശയാണ് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ മൂന്ന് ശതമാനം മുതല്‍ 6.25 ശതമാനം വരെ പലിശയാണ് പൗരന്‍മാര്‍ക്ക് ലഭിക്കുക. എഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷത്തേക്കും അതിനു മുകളിലേക്കും നിക്ഷേപം നടത്താം. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് പുതുക്കിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. 2021 ജനുവരി 17 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ ലഭിക്കും.

ഫെഡറല്‍ ബാങ്ക് സ്വര്‍ണ്ണ വായ്പ്പയുടെ സവിശേഷത

ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 2.50 ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. 46 ദിവസം മുതല്‍ 180 ദിവസങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ ലഭിക്കും. 181 ദിവസം മുതല്‍ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് നിലവില്‍ 4.25 ശതമാനം പലിശയാണ് ലഭിക്കുക. ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനം പലിശയാണ് ലഭിക്കുക. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 5.10 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.35 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനമാണ് പലിശ.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പലിശ നിരക്കുകള്‍

ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അധിക പലിശ ലഭിക്കും. 2.5 ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് പരമാവധി പലിശ ലഭിക്കുക. ഏഴു ദിവസം മുതല്‍ ഒരു മാസം വരെയുള്ള നിക്ഷേപത്തിന് 2.5 ശതമാനം പലിശ ലഭിക്കും.

31 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതല്‍ 180 ദിവസം വരെയുമുള്ള നിക്ഷേപങ്ങള്‍ക്ക് 3.80 ശതമാനം പലിശ നിരക്കാണ് നല്‍കുക. 181 ദിവസം മുതല്‍ 270 ദിവസം വരെയും 271 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 4.10 ശതമാനം, 4.50 ശതമാനം എന്നിങ്ങനെയാണ് പലിശ നല്‍കുക.

നിലവില്‍ ഒരു വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 4.90 ശതമാനം, പലിശ ലഭിക്കും. മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനവും അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.65 ശതമാനവും പലിശയാണ് ലഭിക്കുക. അഞ്ച് വര്‍ഷത്തിനു മുകളില്‍ 5.5 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനം വരെ പലിശ ലഭിക്കും. ടാക്‌സ് സേവിങ്‌സ് എഫ്ഡിക്ക് ഇത് 6.15 ശതമാനമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.