Sections

ഈ കോഡ് ഓര്‍ത്തുവെച്ചാല്‍ കള്ളന്മാരെ പേടിക്കേണ്ട; നിര്‍ദ്ദേശങ്ങളുമായി പ്രമുഖ ബാങ്ക് 

Monday, Jun 06, 2022
Reported By admin
bank

സന്ദേശം വന്നിരിക്കുന്നത് സ്റ്റേറ്റ് ബാങ്കില്‍ നിന്ന് തന്നെയാണോ എന്ന് അറിയാന്‍ ഒരു കോഡ് തിരിച്ചറിഞ്ഞാല്‍ മതി

 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എസ്ബിഐക്ക് ഒപ്പം സുരക്ഷിതരായിരിക്കൂ എന്ന ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബാങ്ക്. അജ്ഞാതമായ കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുന്‍പ് ഇത് എസ്ബിഐ തന്നെ അയച്ചതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ഒരു വഴിയാണ് ഇപ്പോള്‍ ബാങ്ക് ഒരുക്കിയിരിക്കുന്നത്.

ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സന്ദേശം വന്നിരിക്കുന്നത് സ്റ്റേറ്റ് ബാങ്കില്‍ നിന്ന് തന്നെയാണോ എന്ന് അറിയാന്‍ ഒരു കോഡ് തിരിച്ചറിഞ്ഞാല്‍ മതി. SBI അല്ലെങ്കില്‍ SB എന്നാണോ സന്ദേശം വന്ന സെന്ററുടെ നാമം തുടങ്ങുന്നതെന്ന് പരിശോധിക്കുക. ഉദാഹരണത്തിന് SBIBNK, SBIINB, SBIPSG, SBYONO എന്നിവ.

ബാങ്ക് അക്കൗണ്ട് നമ്പര്‍, രഹസ്യനാമം, പിന്‍ നമ്പറുകള്‍, എന്നിവയൊന്നും ആരോടും വെളിപ്പെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം ബാങ്ക് വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ആരെങ്കിലും ഫോണില്‍ വിളിച്ച് ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് നല്‍കുന്നത് അക്കൗണ്ട് കാലിയാവാന്‍ മാത്രമേ ഉപകരിക്കൂവെന്ന് പ്രത്യേകം ഓര്‍ക്കുക. ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ട് തങ്ങള്‍ ഒരിക്കലും ഇമെയിലോ, എസ്എംഎസോ അയക്കാറില്ലെന്നും ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാറില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.