- Trending Now:
30 മിനിറ്റിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭ്യമാക്കാന്‍ പ്ലാറ്റ്ഫോം സഹായിക്കുന്നു
ഓണ്‍ലൈന്‍ സംരംഭ വായ്പാ പ്ലാറ്റ്‌ഫോമുമായി ഫെഡറല്‍ ബാങ്ക്. federalinstaloans.com എന്ന ഓണ്‍ലൈന്‍ വായ്പാ പ്ലാറ്റ്‌ഫോം ഫെഡറല്‍ ബാങ്ക് ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെയുള്ള വായ്പ ലഭ്യമാക്കും
ഓണ്‍ലൈന്‍ വെരിഫിക്കേഷനിലൂടെ 30 മിനിറ്റിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭ്യമാക്കാന്‍ പ്ലാറ്റ്ഫോം സഹായിക്കുന്നു. ആദായ നികുതി റിട്ടേണ്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജിഎസ്ടി വിശദാംശങ്ങള്‍ എന്നിവയാണ് അപ്ലോഡ് ചെയ്യേണ്ടത്.
ഇടപാടുകാര്‍ക്ക് ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ വീട്ടിലിരുന്ന് ബിസിനസ് ലോണ്‍ നേടാനാകും. ഡോക്യുമെന്റേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ലോണ്‍ ലഭ്യമാക്കും
ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കുന്നതിന്, വായ്പ എടുക്കുന്നയാള്‍ ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ടതുണ്ട്. ലോണിന് അപേക്ഷിക്കുമ്പോള്‍ എസ്എംഇ വായ്പക്കാര്‍ക്ക് അവരുടെ ഫെഡറല്‍ ബാങ്ക് ശാഖ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.