Sections

വ്യാജ സന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പ്രമുഖ ബാങ്കിന്റെ മുന്നറിയിപ്പ്

Wednesday, May 17, 2023
Reported By ad
bank

ജാഗ്രത പാലിക്കണമെന്നും ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകി


പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പേരിൽ വ്യാജ സന്ദേശം. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തിരിക്കുന്നു എന്ന് കാണിച്ച് എസ്ബിഐയുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തിന്റെ കൂടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സന്ദേശം ലഭിച്ചതായി നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.

ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ബാങ്കിങ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് ഇ-മെയിൽ, എസ്എംഎസ് എന്നിവ വഴി ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് കേന്ദ്രസർക്കാരിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് അറിയിച്ചു.

എസ്ബിഐയുടെ പേരിൽ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ report.phishing@sbi.co.in ൽ കയറി റിപ്പോർട്ട് ചെയ്യണമെന്നും ഫാക്ട് ചെക്ക് അറിയിച്ചു. ഇത്തരം വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകി.അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് ആരും വിളിക്കില്ലെന്നും ഇ-മെയിൽ, എസ്എംഎസ് വഴി സന്ദേശങ്ങൾ അയക്കില്ലെന്നും എസ്ബിഐ അടക്കമുള്ള ബാങ്കുകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകാറുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.