Sections

വായ്പാനിരക്ക് റെക്കോർഡ് ഉയരത്തിൽ വർധിപ്പിച്ച് പ്രമുഖ ബാങ്ക് 

Wednesday, Mar 15, 2023
Reported By admin
bank

കഴിഞ്ഞ മാസം ബേസിക് പോയന്റിന്റെ വർധന വരുത്തിയിരുന്നു


പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വർധിപ്പിച്ചു. ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് നിരക്കിലും അടിസ്ഥാന നിരക്കിലും 70 ബേസിക് പോയന്റിന്റെ വർധനയാണ് വരുത്തിയത്. ഇതോടെ ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് നിരക്ക് 14.85 ശതമാനമായി. അടിസ്ഥാനനിരക്ക് രണ്ടക്കം കടന്ന് 10.10 ശതമാനമായി ഉയർന്നു.

വായ്പാനിരക്ക് പുതുക്കിയതോടെ, ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് നിരക്ക് 1996 സെപ്റ്റംബർ ആറ് മുതലുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തി. അന്ന് 15.50 ശതമാനമായിരുന്നു നിരക്ക്. അതേസമയം എംസിഎൽആർ നിരക്കിൽ മാറ്റമില്ല. കഴിഞ്ഞ മാസം എംസിഎൽആർ നിരക്കിൽ 10 ബേസിക് പോയന്റിന്റെ വർധന വരുത്തിയിരുന്നു.

അതേസമയം ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് നിരക്ക് റെക്കോർഡ് ഉയരത്തിൽ എത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബാങ്കിന്റെ ഇടപാടുകാരിൽ ഭൂരിഭാഗം പേരും വായ്പയെ ഇബിഎൽആർ ( external benchmark linked rate), എംസിഎൽആർ എന്നിവയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നവംബറിൽ മൊത്തം ഭവനവായ്പയുടെ 74 ശതമാനവും എംബിഎൽആറുമായും എംസിഎൽആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.