Sections

യുപിഐ ഇടപാട് നടത്തുന്നവര്‍ക്ക് സുരക്ഷാ ടിപ്പുമായി പ്രമുഖ ബാങ്ക്

Wednesday, Sep 28, 2022
Reported By admin
bank

യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് പറഞ്ഞാണ് ടിപ്പുകള്‍ അവതരിപ്പിച്ചത്

 
സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഇടപാട് വര്‍ധിച്ചതോടെ, ഇത് അവസരമായി കണ്ട് തട്ടിപ്പുകളും ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ടിപ്പുമായി വന്നിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.

യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് പറഞ്ഞാണ് എസ്ബിഐ ടിപ്പുകള്‍ അവതരിപ്പിച്ചത്. 

1. പണം സ്വീകരിക്കുമ്പോള്‍ യുപിഐ പിന്‍ നല്‍കേണ്ടതില്ല.

2. ആര്‍ക്കാണോ പണം കൊടുക്കുന്നത്, അവരുടെ ഐഡന്റിറ്റി മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കുക. തട്ടിപ്പ് അല്ല എന്ന് ബോധ്യമായ ശേഷം മാത്രം ഇടപാട് നടത്തുക.

3. യുപിഐ പിന്‍ ആരുമായി പങ്കുവെയ്ക്കാതിരിക്കുക.

4. പണം അഭ്യര്‍ഥിച്ച് കളക്ട് റിക്വിസ്റ്റ് ഫീച്ചര്‍ ഉപയോഗിച്ച് വരുന്ന അജ്ഞാതരെ കരുതിയിരിക്കുക.

5. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഗുണഭോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പാക്കുക.

6. ഇടയ്ക്കിടെ യുപിഐ പിന്‍ മാറ്റി സുരക്ഷ ഉറപ്പാക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.