Sections

പുതിയ ഓണ്‍ലൈന്‍ സൊലൂഷന്‍ പുറത്തിറക്കി പ്രമുഖ ബാങ്ക്; ഇനി എളുപ്പത്തില്‍ പണമയയ്ക്കാം

Saturday, Oct 08, 2022
Reported By admin
bank

ഗുണഭോക്താവിന് സമയനഷ്ടമില്ലാതെ ധനകാര്യാവശ്യങ്ങള്‍ നിറവേറ്റാനും  ഈ സംവിധാനം സഹായിക്കുന്നു


രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐസിഐസിഐ ബാങ്ക് 'സ്മാര്‍ട്ട് വയര്‍' എന്ന പുതിയ ഓണ്‍ലൈന്‍ സൊലൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. 
 
പണം അയയ്ക്കുന്നതിനുള്ള അഭ്യര്‍ഥന, രേഖകള്‍ സമര്‍പ്പിക്കല്‍, വിനിമയ നിരക്ക് മുന്‍കൂട്ടി നിശ്ചയിക്കല്‍, ഇടപാടു നില നിരീക്ഷിക്കല്‍ തുടങ്ങിയവയെല്ലാം സ്മാര്‍ട്ട് വയര്‍ ഉപയോഗിച്ച് ഗുണഭോക്താവിന് നടത്താന്‍ സാധിക്കും. അതേപോലെതന്നെ ഗുണഭോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍, പണം അയയ്ക്കലിന്റെ ലക്ഷ്യം, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂറായി മനസിലാക്കി അത് തത്സമയം പണം അയയ്ക്കുന്ന ആളുമായി പങ്കുവയ്ക്കുവാനും ഈ സംവിധാനം സൗകര്യമൊരുക്കുന്നു. തടസമില്ലാതെ പണമയയ്ക്കല്‍ പ്രക്രിയ  സുഗമമായി പൂര്‍ത്തിയാക്കാനും ഗുണഭോക്താവിന് സമയനഷ്ടമില്ലാതെ ധനകാര്യാവശ്യങ്ങള്‍ നിറവേറ്റാനും  ഈ സംവിധാനം സഹായിക്കുന്നു.

വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഒരേപോലെ  എളുപ്പത്തിലും വേഗത്തിലും തടസരഹിതമായും അതിര്‍ത്തിക്കപ്പുറത്തേക്ക് പണം കൈമാറ്റം ചെയ്യാന്‍  ബാങ്കിംഗ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ 'സ്മാര്‍ട്ട് വയര്‍' സൗകര്യമൊരുക്കുമെന്ന് ഐസിഐസിഐ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രീറാം എച്ച് അയ്യര്‍ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.