- Trending Now:
സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളില്‍ വീണ് തട്ടിപ്പിന് ഇരയാകുന്ന ആളുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ടിപ്പ്സുകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.
ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ശ്രമിക്കണമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിയമവിരുദ്ധമായ ആപ്പുകള്‍ ഉപയോഗിക്കരുത്. അവ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് വരാമെന്നും എസ്ബിഐയുടെ ടിപ്പ്സില്‍ പറയുന്നു.
യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണം... Read More
ആപ്പ് പെര്‍മിഷന്‍ സെറ്റിങ് പരിശോധിച്ച് ഡേറ്റ ആരും മോഷ്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. ബാങ്ക്, ധനകാര്യ സ്ഥാപനം എന്ന വ്യാജേന ബന്ധപ്പെടുന്നവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കുക.
സംശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ കണ്ടെത്തിയാല്‍ ലോക്കല്‍ പൊലീസിനെ വിവരം അറിയിക്കുക. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ https://cybercrime.gov.in ല്‍ റിപ്പോര്‍ട്ട് ചെയ്യാനും എസ്ബിഐ നിര്‍ദേശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.