Sections

രണ്ട് മിനിറ്റിനുള്ളില്‍ ഭവന വായ്പ അനുമതിയുമായി പ്രമുഖ ബാങ്ക്

Wednesday, May 18, 2022
Reported By admin
home loan

ഭവന വായ്പ എടുക്കുന്നവര്‍ക്ക് രണ്ട് മിനിറ്റിനുള്ളില്‍ തത്വത്തിലുള്ള ഹോം ലോണിന് അംഗീകാരം നല്‍കുന്ന സേവനമാണിത്


ഭവന വായ്പകള്‍ക്ക് രണ്ട് മിനിറ്റിനുള്ളില്‍ അപ്രൂവല്‍ ലഭിക്കുന്ന പുതിയ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. വാട്ട്സ്ആപ്പിലൂടെയാണ് ബാങ്ക് 'സ്പോട്ട് ഓഫര്‍' ഹോം ലോണുകള്‍ അവതരിപ്പിച്ചത്. ഭവന വായ്പ എടുക്കുന്നവര്‍ക്ക് രണ്ട് മിനിറ്റിനുള്ളില്‍ തത്വത്തിലുള്ള ഹോം ലോണിന് അംഗീകാരം നല്‍കുന്ന സേവനമാണിത്.

എച്ച്ഡിഎഫ്സിയുടെ വാട്ട്സ്ആപ്പ് നമ്പറില്‍ സേവനങ്ങള്‍ ലഭിക്കും. +91 98670 00000 എന്ന നമ്പറില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കാം. ഉപഭോക്താവ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഹോം ലോണ്‍ ഓഫര്‍ ലെറ്റര്‍ തല്‍ക്ഷണം തന്നെ ജനറേറ്റ് ചെയ്യപ്പെടും.ശമ്പള വരുമാനക്കാര്‍ക്ക് മാത്രമേ സ്പോട്ട് ഓഫര്‍ ഹോം ലോണ്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയൂ.

സ്പോട്ട് ഓഫര്‍ ഹോം ലോണ്‍ അനുമതി ലഭിക്കുന്നത് എങ്ങനെ?

ഉപഭോക്താവ് +919867000000- എന്ന വാട്‌സാപ്പ് നമ്പറില്‍ 'ഹായ്' സന്ദേശം അയക്കുക.

മെനുവില്‍ നിന്ന് 'പുതിയ വായ്പകള്‍' തിരഞ്ഞെടുക്കുക

തുടര്‍ന്നുള്ള മെനുവില്‍ നിന്ന് 'സ്‌പോട്ട് ഓഫര്‍' തിരഞ്ഞെടുക്കുക

സാലറീഡ് ക്ലാസ് എന്നതില്‍ തൊഴില്‍ വിഭാഗം തിരഞ്ഞെടുക്കുക

ഇമെയില്‍ ഐഡി നല്‍കുക

ഇന്ത്യന്‍ അല്ലെങ്കില്‍ എന്‍ആര്‍ഐ എന്നതില്‍ നിന്ന് റെസിഡന്റെ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക

താമസസ്ഥലത്തിന്റെ പിന്‍ കോഡ് നല്‍കുക

നിങ്ങളുടെ മുഴുവന്‍ പേര് നല്‍കുക

നിബന്ധനകളും വ്യവസ്ഥകളും വായിച്ച് 'തുടരുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

നല്‍കിയ പേരിനെ അടിസ്ഥാനമാക്കി പാന്‍ നമ്പര്‍, ജനനത്തീയതി, വിലാസം എന്നിവ പ്രദര്‍ശിപ്പിക്കും.

വിവരങ്ങള്‍ ശരിയാണെങ്കില്‍, 'കണ്‍ഫേം' എന്നത് തിരഞ്ഞെടുക്കുക അല്ലെങ്കില്‍ വീണ്ടും ടൈപ്പ് ചെയ്യാന്‍ 'വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ജനറേറ്റ് ചെയ്ത ഒടിപി നല്‍കുക

മൊത്ത പ്രതിമാസ വരുമാനവും നിലവിലെ ഇഎംഐ ഉള്‍പ്പെടെയുള്ള പ്രതിമാസ ബാധ്യതകളും നല്‍കുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.