- Trending Now:
മറ്റു ബാങ്ക് ഉപഭോക്താക്കൾക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്
പണം പിൻവലിക്കൽ കൂടുതൽ സുഗമമാക്കാൻ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. 'യോനോ ഫോർ എവരി ഇന്ത്യൻ' എന്ന പേരിലാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്.
യോനോയുടെ പരിഷ്‌കരിച്ച ആപ്പിൽ യുപിഐ സേവനങ്ങൾ ലഭിക്കുന്നവിധമാണ് സേവനം മെച്ചപ്പെടുത്തിയത്. സ്‌കാൻ ചെയ്ത് പണം നൽകാനും കോൺടാക്ട്സ് തെരഞ്ഞെടുത്ത് പണം നൽകാനും പണം ആവശ്യപ്പെടാനും കഴിയുന്നവിധമാണ് യോനോ ഫോർ എവരി ഇന്ത്യൻ ക്രമീകരിച്ചിരിക്കുന്നത്. എസ്ബിഐയുടെ 68-ാം വാർഷികത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. മറ്റു ബാങ്കുകളുടെ ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താൻ കഴിയുംവിധമാണ് സംവിധാനം.
ഇതിന് പുറമേ ഇന്റർഓപ്പറബിൾ കാർഡ്ലെസ് ക്യാഷ് പിൻവലിക്കൽ സേവനവും എസ്ബിഐ ആരംഭിച്ചു. യുപിഐ ഉപയോഗിച്ച് എടിഎം കൗണ്ടറുകളിൽ നിന്ന് പണം പിൻവലിക്കാവുന്ന രീതിയാണിത്. യുപിഐ 'ക്യൂആർ ക്യാഷ്'ഫീച്ചർ ഉപയോഗിച്ചാണ് പണം പിൻവലിക്കേണ്ടത്.
ഇന്റർഓപ്പറബിൾ കാർഡ്ലെസ് ക്യാഷ് പിൻവലിക്കൽ സേവനം ക്രമീകരിച്ചിരിക്കുന്ന എടിഎമ്മുകളിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. മറ്റു ബാങ്ക് ഉപഭോക്താക്കൾക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. എടിഎം സ്‌ക്രീനിൽ തെളിഞ്ഞുവരുന്ന ക്യൂആർ കോഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തേണ്ടത്. യുപിഐയിലെ സ്‌കാൻ ആന്റ് പേ ഫീച്ചർ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണം പിൻവലിക്കാവുന്നതാണെന്നും എസ്ബിഐ പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.