- Trending Now:
ലക്ഷപ്രഭുക്കളായ പലരും ബാങ്ക് പണം തിരികെ ചോദിച്ചപ്പോള്‍ ഏതു പണം എന്തു പണം എന്നാണ് തിരിച്ചു ചോദിക്കുന്നത്
അക്കൗണ്ട് ഉടമകള്‍ക്ക് അബദ്ധത്തില്‍ ലക്ഷങ്ങള്‍ നല്‍കിയ എച്ച്ഡിഎഫ്‌സി ബാങ്ക് കുടുക്കില്‍ തന്നെ. അബദ്ധത്തില്‍ പലരുടെയും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ലക്ഷക്കണക്കിന് രൂപ എച്ച്ഡിഎഫ്‌സി ബാങ്കിന് തിരിച്ചു പിടിക്കാന്‍ ആയില്ല. 4468 പേരില്‍ നിന്നായി 100 കോടിയോളം രൂപയാണ് ബാങ്കിനു കിട്ടാനുള്ളത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി ക്യു പ്രൈം റിപ്പോര്‍ട്ട് അനുസരിച്ച് 35 മുതല്‍ 40 കോടി രൂപ വരെയാണ് ബാങ്കിന് കിട്ടാനുള്ളത്.
ഇത്തരത്തില്‍ അപ്രതീക്ഷിതമായി ലക്ഷപ്രഭുക്കളായ പലരും ബാങ്ക് പണം തിരികെ ചോദിച്ചപ്പോള്‍ ഏതു പണം എന്തു പണം എന്നാണ് തിരിച്ചു ചോദിക്കുന്നത്. ഇതോടെ നിയമനടപടികളിലേക്ക് കടക്കുകയാണ് ബാങ്ക്.
മെയ് മാസത്തില്‍ നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് ഓരോന്നിലേക്കും 13 കോടി രൂപ വീതമാണ് അബദ്ധത്തില്‍ നിക്ഷേപിച്ചത്. ചെന്നൈയിലെ ത്യാഗരാജ നഗര്‍ ഉസ്മാന്‍ റോഡ് ബ്രാഞ്ചില്‍ നിന്നാണ് പലര്‍ക്കും 13 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയത്.
നിരന്തരം സാങ്കേതിക തകരാര്‍ ഉണ്ടാകുന്നതിനാല്‍ റിസര്‍വ് ബാങ്കിന്റെ നോട്ടപ്പുള്ളി ആണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിനു മുകളില്‍ റിസര്‍വ്ബാങ്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് നീക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.