- Trending Now:
വിവിധതരത്തിലുള്ള ലീഡർഷിപ്പിനെ കുറിച്ച് കഴിഞ്ഞ ദിവസം നോക്കിയിരുന്നു. ഇന്ന് നമ്മൾ നോക്കുന്നത് ഒരു ബിസിനസിൽ ലീഡറിന് ഉണ്ടാവേണ്ട കോളിറ്റികളെ കുറിച്ചാണ്. അതിന് ചെറിയ ഒരു ഫോർമുല ഉണ്ട് ഇമേജ് (IMAGE). ഇമേജിൽ ഐ ഇന്നോവേഷൻ എം മാസ്റ്ററിയാണ് എ എന്ന് പറഞ്ഞാൽ ആറ്റിറ്റിയൂഡ്സ് ഈ എന്ന് പറഞ്ഞാൽ എത്തിക്സ് ആണ് ഈ ആഞ്ച് ഗുണങ്ങളുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം കഴിവുള്ള ഒരു ലീഡറായി മാറാൻ സാധിക്കും.
ഇന്നോവേഷൻ നടത്താൻ ഒരു ബിസിനസുകാരൻ എപ്പോഴും തയ്യാറാകണം .ലോകത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും തന്റെ ടീം അംഗങ്ങളും താനും എങ്ങനെയാണ് മാറേണ്ടത്, എന്താണ് ശരി എന്താണ് തെറ്റ് എന്ന് കണ്ടെത്തി എപ്പോഴും ഇന്നോവേഷൻസ് നടത്തുവാനുള്ള കഴിവ് ഒരു ലീഡറിന് ഉണ്ടായിരിക്കണം.
നിങ്ങൾ പ്രവർത്തി ചെയ്യുന്ന മേഖലയിൽ വിദഗ്ധനായിരിക്കണം. അതിനെക്കുറിച്ച് പരിപൂർണ്ണമായ കഴിവും കാഴ്ചപ്പാടുമുള്ള ആളായിരിക്കണം. എല്ലാവർക്കും കാര്യങ്ങളെക്കുറിച്ച് വളരെ വിദഗ്ധമായി പറഞ്ഞു കൊടുക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം.
ലീഡറിന് ഉണ്ടാകേണ്ട എല്ലാവിധ ആറ്റിറ്റിയൂഡുകളും നിങ്ങൾക്കുണ്ടായിരിക്കണം. ലീഡർ എന്ന് പറഞ്ഞാൽ എല്ലാവരെയും നയിച്ചുകൊണ്ട് പോകേണ്ട ആളാണ്. എല്ലാവർക്കും ആത്മവിശ്വാസം കൊടുക്കേണ്ട ആളാണ്. എല്ലാത്തിലും കയറി റിയാക്ട് ചെയ്യുന്ന ഒരാൾ ആകരുത് ലീഡർ റെസ്പോണ്ട് ചെയ്യുന്ന ആളായിരിക്കണം. ഒരാൾ എന്തെങ്കിലും പറയുമ്പോൾ അതിനെതിരെ റിയാക്ട് ചെയ്യുന്നതിന് പകരം നന്നായിട്ട് ബിഹേവ് ചെയ്യുന്ന അല്ലെങ്കിൽ പെരുമാറുന്ന ഒരാളായിരിക്കണം. അങ്ങനെ മികച്ച ഒരു ആറ്റിറ്റിയൂഡ് നിങ്ങൾക്ക് ഉണ്ടാകണം. വിജയത്തിന്റെ പങ്ക് എല്ലാവർക്കും ഒന്നുപോലെ കൊടുക്കുവാനും പരാജയങ്ങൾ ഏറ്റെടുക്കുവാനുമുള്ളമനസ്സ് ഒരു ലീഡറിന് ഉണ്ടാകണം.
ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ തളരുന്ന ഒരാൾ ആകരുത് ലീഡർ. അതിനെ സമർത്ഥമായി നേരിടുവാൻ കഴിവുള്ള പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിവുള്ള ടീം അംഗങ്ങളെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു ഗഡ്സ് തീർച്ചയായും ഉണ്ടാകണം.
മികച്ച എത്തിക്സ് ഉള്ള ഒരാൾ ആയിരിക്കണം ലീഡർ. എത്തിക്സ് ഉണ്ടെങ്കിൽ മാത്രമാണ് ലീഡറിന് ഒരു കോർ വാല്യൂ ഉണ്ടാകുന്നത്. അങ്ങനെയുള്ള ഒരാളിനെ എല്ലാവരും ബഹുമാനിക്കും.
ഇമേജ് എന്ന് പറയുന്ന ഫോർമുല ലീഡർമാർ ആകാൻ ആഗ്രഹിക്കുന്നവർ ഓർമിച്ചു വയ്ക്കേണ്ട ഒരു കാര്യമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.