- Trending Now:
ഒരു ബിസിനസുകാരന് നേതൃത്വപാടവം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ചില കാര്യങ്ങൾ കൊണ്ട് നേതൃത്വപാടവത്തിന് വളരെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നേതൃത്വത്തിന് കഴിവുണ്ടെങ്കിലും പക്ഷേ അത് സമൃദ്ധമായി ഉപയോഗിക്കാൻ കഴിയാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
സ്വാർത്ഥ ചിന്താഗതിയുള്ള ഒരാൾക്ക് ബിസിനസ്സിൽ മുന്നോട്ട് വരാൻ സാധിക്കില്ല. നേതൃത്വപാടവം ഉണ്ടെങ്കിലും അത് ഉപയോഗിക്കാൻ അവർക്ക് സാധിക്കില്ല.
കോമ്പറ്റിറയോ മറ്റുള്ളവരെയോ ഭയപ്പെടുന്ന ആൾക്ക് നേതൃത്വം ഗുണം ഉണ്ടാകില്ല.
ആരെയും വിശ്വസിക്കാത്തയാളിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് നേതൃത്വ ഗുണമുണ്ടാവില്ല.
അഹങ്കാരമുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളംഅയാൾക്ക് നേതൃത്വം ഗുണം ഉണ്ടാകില്ല.
അർഹമായ ലാഭം ബിസിനസ്സിൽ ആവശ്യമാണ്. ചില ആളുകൾ അമിതമായ ലാഭം ലഭിക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് നേതൃത്വ ഗുണമില്ലാത്ത ആളുകളുടെ ലക്ഷണമാണ്.
പല കഴിവുകളും കൊണ്ടുവരുന്ന ഒന്നാണ് ഭാവന.ഭാവന ശക്തി ഇല്ലാത്ത ഒരാൾക്ക് നേതൃത്വം ഗുണമുണ്ടാകില്ല.
ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവില്ലാത്തവരെ സംബന്ധിച്ചിടത്തോളം നേതൃത്വ ഗുണം ഉണ്ടാകില്ല.
നേതാവിന് പ്ലാൻ ചെയ്യാനുള്ള കഴിവ് വളരെ അത്യാവശ്യമാണ്. ഏതൊരു കാര്യവും ആദ്യം മുതൽ അവസാനം വരെ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരിക്കണം.അങ്ങനെ ഇല്ലാത്ത ഒരാളിനെ സംബന്ധിച്ചിടത്തോളം നേതാവാകാൻ സാധിക്കില്ല.
ധൈര്യത്തിന്റെ കുറവ് ആത്മവിശ്വാസം ഇല്ലാതാക്കും. അത് വിശ്വാസം ഇല്ലാത്ത ഒരാൾക്ക് മറ്റുള്ളവരെ നിയന്ത്രിക്കാൻ സാധിക്കില്ല.
സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ നിയന്ത്രിക്കാൻ ഒരിക്കലും സാധിക്കില്ല.
എല്ലാവരെയും ഒരുമിച്ച് സഹകരിച്ച് ഒത്തു കൊണ്ടുപോകാൻ കഴിയാത്ത ഒരാൾക്ക് നേതാവാകാൻ കഴിയില്ല അത്തരം ഒരാൾക്ക് നേതൃത്വം ഉണ്ടാകില്ല.
ഇത്രയും ഗുണങ്ങൾ നേതൃത്വ ഗുണത്തിലേക്ക് എത്താൻ വേണ്ടി ഒരു ബിസിനസുകാരൻ ശ്രദ്ധിക്കേണ്ടവയാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.