- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര സ്കൂൾ എഡ്ടെക് സംരംഭമായ ലീഡ് ഗ്രൂപ്പ് ഉയർന്ന ഫീസ് ഈടാക്കുന്ന ഇന്ത്യയിലുടനീളമുള്ള 60,000 സ്കൂളുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആധുനിക പാഠ്യപദ്ധതി പരിഹാരമായ പിനാക്കിൾ അവതരിപ്പിച്ചു. ആഴത്തിൽ ഗവേഷണം ചെയ്ത പാഠ്യപദ്ധതിയും ഉള്ളടക്കവും സമന്വയിപ്പിക്കുന്ന രാജ്യത്തെ ആദ്യ മോഡേൺ കരിക്കുലം സൊലൂഷ്യനായിരിക്കും പിനാക്കിൾ. ഉയർന്ന ഫീസ് ഈടാക്കുന്ന സ്കൂളുകളിലെ 35 ദശലക്ഷം വിദ്യാർഥികൾക്ക് സാധാരണ പാഠ്യപദ്ധതിക്കപ്പുറം ആവശ്യമായ നവീകരണവും അക്കാദമിക് മികവും പിനാക്കിൾ വാഗ്ദാനം ചെയ്യുന്നു. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് സംയോജിപ്പിച്ച പാഠ്യപദ്ധതിയായിരിക്കും പിനാക്കിൾ നൽകുക.
വിദ്യാർഥികൾക്ക് ഒരു യഥാർഥ മൾട്ടിമോഡൽ പഠനാനുഭവം പ്രാപ്തമാക്കുന്നതിന് എഐ അധിഷ്ഠിത ടെക്ബുക്ക്, സൗജന്യ കോഡിങ് പ്ലാറ്റ് ഫോമുള്ള കോഡ് എഐ, സ്കൂളുകൾക്കുള്ള അധ്യാപക പരിശീലനവും എഐ പവേർഡ് മൂല്യനിർണയവും ഉൾപ്പെടുന്ന അക്കാഡമിയ, പാഠ്യപദ്ധതി സംയോജനവും അടിസ്ഥാന സൗകര്യ നവീകരണവും ഉൾപ്പെടെയുള്ള സമഗ്രമായ സ്കൂൾ പിന്തുണയ്ക്കായി പിനാക്കിൾ പ്ലസ് തുടങ്ങിയ മികവുറ്റ സംവിധാനങ്ങളും ആധുനിക പാഠ്യപദ്ധതി പരിഹാരമായി പിനാക്കിൾ വാഗ്ദാനം ചെയ്യുന്നു.
അടുത്ത 3 വർഷത്തിനുള്ളിൽ ലീഡ് ഗ്രൂപ്പിൻറെ മൊത്തം വരുമാനത്തിൻറെ 40% പിനാക്കിളിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി സ്കൂളുകളുമായുള്ള സഹകരണത്തിലൂടെ രണ്ട് വർഷത്തിലേറെ നീണ്ട ഗവേഷണങ്ങളുടെയും ഉൾക്കാഴ്ചകളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത പിനാക്കിൾ നിർമിച്ചിരിക്കുന്നതെന്ന് ലീഡ് ഗ്രൂപ്പ് സിഇഒയും സഹസ്ഥാപകനുമായ സുമീത് മേത്ത പറഞ്ഞു. പടിപടിയായി വളരുന്ന ഇന്ത്യൻ സ്കൂളുകളുടെ ദീർഘകാലമായുള്ള പൂർത്തീകരിക്കപ്പെടാത്ത ആവശ്യങ്ങളെയാണ് ഇത് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.