Sections

എൽ.ബി.എസ് സെന്ററിൽ വേനലവധിക്കാല കോഴ്‌സുകൾ

Saturday, Mar 22, 2025
Reported By Admin
Summer Vacation Courses 2025 at LBS Centre Thrissur Regional Centre

എൽ.ബി.എസ് സെന്ററിന്റെ തൃശ്ശൂർ മേഖലാ കേന്ദ്രത്തിൽ ഏപ്രിലിൽ വേനലവധിക്കാല കോഴ്സുകൾ ആരംഭിക്കുന്നു.

ഹൈസ്കൂൾ വിദ്യാർഥികൾക്കായി സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ വെബ് ഡിസൈനിങ് യൂസിങ് എച്ച്.ടി.എം.എൽ ആന്റ് സി.എസ്.എസ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, ജൂനിയർ പ്രോഗ്രാമർ കോഴ്സ് യൂസിങ് പൈതോൺ എന്നീ ഹ്രസ്വകാല കോഴ്സുകളും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈതോൺ, ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ് യൂസിങ് സി.പ്ലസ്.പ്ലസ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം), ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽസ് വിത്ത് ടാലി ആന്റ് മലയാളം ടൈപ്പിങ് സ്കിൽസ് എന്നീ ഹ്രസ്വകാല പ്രൊഫഷണൽ കോഴ്സുകളുമാണ് തുടങ്ങുന്നത്.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ആറ് മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ് വിദ്യാർഥികൾക്കായി കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആന്റ് ജി.എസ്.ടി യൂസിങ് ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകളും നടത്തും. പൊതുപരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 0487 2250751, 9447918589, 7559935097.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.