Sections

വീട് പണിയുമ്പോള്‍ ഒരു എഗ്രിമെന്റില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം?

Saturday, Dec 11, 2021
Reported By Admin
Jack Ben Vincent

വ്യക്തമായ ഒരു എഗ്രിമെന്റ് ഇല്ലാത്തത് കൊണ്ടാണ് രാജുവിന് ഈ അബദ്ധം സംഭവിച്ചത്

 

വീട് പണി തുടങ്ങി മുന്നോട്ട് പോയപ്പോഴാണ് രാജു ചേട്ടന് തോന്നുന്നത് താന്‍ ഘട്ടം ഘട്ടമായി കൊടുക്കുന്ന കാശ് വെച്ച് നോക്കുമ്പോള്‍ പണി ബജറ്റിനുള്ളില്‍ നില്‍ക്കുമോ? കരാറുകാരനോട് ചോദിച്ചപ്പോള്‍ സിമന്റിന് വില കൂടി, കമ്പി കൂടിയതാണ് ഉപയോഗിക്കുന്നത്, പ്ലംബിങ് ഉപകരണങ്ങളുടെ വില കുത്തനെ കൂടി തുടങ്ങിയ മറുപടികളാണ് ലഭിക്കുന്നത്. പിന്നെ കോംപ്ലിമെന്ററി ആയി ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ ഫ്‌ലോര്‍ ടൈല്‍ ഇപ്പോള്‍ ചെയ്യുന്നില്ലെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു. രാജു ആകെ പെട്ട അവസ്ഥയിലാണ്. 

തുടങ്ങിയും പോയി തീര്‍ക്കുകയും വേണം. അങ്ങനെ രാജു പറഞ്ഞുറപ്പിച്ചതിലും 5 ലക്ഷം രൂപ കൂടുതല്‍ കൊടുത്ത് പണി തീര്‍ത്ത്. തനിക്ക് പറ്റിയ കാര്യം നാണക്കേട് ഓര്‍ത്ത് പുറത്ത് പറഞ്ഞതുമില്ല. വ്യക്തമായ ഒരു എഗ്രിമെന്റ് ഇല്ലാത്തത് കൊണ്ടാണ് രാജുവിന് ഈ അബദ്ധം സംഭവിച്ചത്. ഒരു എഗ്രിമെന്റ്, അത് വ്യക്തമായി എഴുതി തയ്യാറാക്കി വേണം വീട് പണി തുടങ്ങാന്‍. അങ്ങനെ നല്ലൊരു എഗ്രിമെന്റില്‍ എന്തൊക്കെ വേണമെന്ന് തുടങ്ങിയ കാര്യങ്ങള്‍ എഞ്ചിനിയറും ജാക്ക് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ജാക്ക് ബെന്‍ വിന്‍സെന്റ് 'Lay of the Land'ല്‍ വിവരിക്കുന്നു.   


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.