- Trending Now:
അരുണ്‍ ഒരു പ്ലോട്ട് അല്ലെങ്കില്‍ പറമ്പ് വാങ്ങാന്‍ നിശ്ചയിക്കുന്നു. അപ്പോഴാണ് നമ്മുടെ ബന്ധുവോ അല്ലെങ്കില്‍ സുഹൃത്തോ അടുത്ത് തന്നെ വില്‍ക്കാനുള്ള ഒരു സ്ഥലത്തിന്റെ കാര്യം പറയുന്നത്. മുന്‍പ് അരുണ്‍ ഈ സ്ഥലം കണ്ടിട്ടുണ്ട്. അപ്പോഴാണ് സുഹൃത്ത് ഈ സ്ഥലം രണ്ടേകാല്‍ ഏക്കറുണ്ടെന്ന് പറയുന്നത്. അത്രയും ഉണ്ടോ? അരുണിന് സംശയമായി. അരുണിന്റെ കണക്ക് പ്രകാരം ഒരു ഒന്നേമുക്കാല്‍ ഏക്കറോളമേ ഈ സ്ഥലം വരൂ. ആകെ കണ്‍ഫ്യൂഷനായി.
അപ്പോഴാണ് അരുണിന്റെ സുഹൃത്തും ജാക്ക് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയും എഞ്ചിനിയറുമായ ജാക്ക് ഒരു വഴി പറഞ്ഞു കൊടുത്തത്. കിറുകൃത്യമായി അളവ് എടുക്കാന്‍ കഴിയില്ലെങ്കിലും നമുക്ക് ഒരു കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ഏകദേശ അളവ് തിട്ടപ്പെടുത്താന്‍ ജാക്ക് പറഞ്ഞ രീതിയില്‍ സാധിക്കും. അതെങ്ങനെയെന്ന് തുടങ്ങിയ കാര്യങ്ങള്‍ എഞ്ചിനിയറും ജാക്ക് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ജാക്ക് ബെന്‍ വിന്‍സെന്റ് 'Lay of the Land'ല്‍ വിവരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.