Sections

ഈ പ്രദേശങ്ങളില്‍ വീടും സ്ഥലവും വാങ്ങിയാല്‍ പെട്ടു പോകും, ഓര്‍ക്കുക

Saturday, Nov 13, 2021
Reported By Ambu Senan
jack ben vincent

ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കേരളത്തിലെ 14 ജില്ലകളിലും ഉണ്ട്
 

നിങ്ങള്‍ ആഗ്രഹിച്ച് മോഹിച്ച് ഒരു സ്ഥലം മേടിച്ചു. ഒരു 4 നില കെട്ടിടം പണിത് വാടകയ്ക്ക് കൊടുക്കുകയാണ് ഉദ്ദേശം. നഗരത്തിലെ കണ്ണായ സ്ഥലത്ത് നല്ല വില നല്‍കി ഒരു 30 സെന്റ് സ്ഥലം മേടിച്ചു. പിന്നീട് കെട്ടിടം പണിയാനായി കോര്‍പറേഷനില്‍ സമീപിക്കുമ്പോഴാണ് നിങ്ങള്‍ അറിയുന്നത് നിങ്ങള്‍ സ്ഥലം മേടിച്ചിരിക്കുന്നത് ആര്‍ട്ട് & ഹെറിറ്റേജ് സോണില്‍ ആണെന്നും ഇവിടങ്ങളില്‍ 2 നിലയില്‍ കൂടുതല്‍ പണിയാന്‍ സാധിക്കില്ലായെന്നും. സമ്പാദ്യത്തിലെ നല്ലൊരു പങ്കും ചെലവഴിച്ചു വാങ്ങിയ സ്ഥലത്ത് നമ്മുടെ സ്വപ്‌ന പദ്ധതി നടക്കില്ലായെന്നത് ഏതൊരാളുടെയും ഹൃദയം തകര്‍ക്കും. സ്ഥലം മേടിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അറിയില്ലായിരുന്നു അത് ആര്‍ട്ട് & ഹെറിറ്റേജ് സോണിലാണെന്ന് അല്ലെങ്കില്‍ സ്ഥലം ഉടമയെ ഇടനിലക്കാരനോ അത് നിങ്ങളില്‍ നിന്ന് മറച്ചു വെച്ചു.

 

ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കേരളത്തിലെ 14 ജില്ലകളിലും ഉണ്ട്. അവ എങ്ങനെ തിരിച്ചറിയാം? അവിടെ സ്ഥലം മേടിച്ചവര്‍ ഇനി എന്ത് ചെയ്യണം? വീടും സ്ഥലവും വാങ്ങാന്‍ പോകുന്നവര്‍ എന്തൊക്കെ ശ്രദ്ധിക്കണം? തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ എഞ്ചിനിയറും ജാക്ക് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ജാക്ക് ബെന്‍ വിന്‍സെന്റ് 'Lay of the Land'ല്‍ വിവരിക്കുന്നു.   
  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.