Sections

ലോ ഓഫ് അട്രാക്ഷൻ; ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള മാധ്യമം

Saturday, Nov 25, 2023
Reported By Soumya
Motivation

ബ്രസീലിയൻ എഴുത്തുകാരനായ Paulo Coelho യുടെ The Alchemist എന്ന പുസ്തകത്തിൽ പറയുന്ന ഒരു കാര്യമുണ്ട്, തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടി തരാൻ ഈ പ്രപഞ്ചം തന്നെ ഗൂഢാലോചന നടത്തും. അപ്പൊ നിങ്ങൾ വിചാരിക്കും ആഗ്രഹിച്ചതെല്ലാം യൂണിവേഴ്സ് എങ്ങനെയാണ് എത്തിച്ച് തരുന്നതെന്നാവും. നിങ്ങളുടെ സ്വപ്നങ്ങൾ എന്തുതന്നെ ആയാലും നിങ്ങൾക്ക് അത് നേടിയെടുക്കാൻ അനുയോജ്യമായ വ്യക്തികളെയും, സാഹചര്യങ്ങളെയും പ്രപഞ്ചസത്യം ഒരുക്കി തരും. ഈ പ്രപഞ്ചത്തിന് എല്ലാറ്റിനും ഒരു നിയമം ഉണ്ട്. നിങ്ങൾ അത് അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും ആ നിയമം അനുസരിച്ച് ഇവിടെ എല്ലാം സംഭവിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെയാണ് ആകർഷണ നിയമം. നിങ്ങൾ അതിനെക്കുറിച്ച് അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും അത് നിങ്ങളിലെല്ലാം പ്രവർത്തിക്കുന്നുണ്ട്.

പോസിറ്റീവ് ചിന്തകൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ കൊണ്ടുവരുമെന്ന് സൂചിപ്പിക്കുന്ന ഒരു തത്വശാസ്ത്രമാണ് ആകർഷണ നിയമം, അതേസമയം നെഗറ്റീവ് ചിന്തകൾ നെഗറ്റീവ് ഫലങ്ങൾ നൽകുന്നു. Law Of Attraction എന്നത് അലാവുതീന്റെ അത്ഭുത വിളക്ക് പോലെ ആലംബനാ എന്ന് പറയുമ്പോൾ വിളക്കിൽ നിന്ന് പ്രത്യക്ഷപ്പെട്ട് യജമാനന്റെ ആഗ്രഹം സാധിച്ച് തരുന്ന ഭൂതം അല്ല. പക്ഷെ Law Of Attraction സത്യമായതും, സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു കാര്യം തന്നെയാണ്. ഈ ലോകത്ത് ഉണ്ടായിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും അത് നിർമ്മിച്ച വ്യക്തിയുടെ ആഗ്രഹത്തിൽ നിന്നോ സങ്കൽപ്പത്തിൽ നിന്നോ ഉണ്ടായി വന്നവയാണ്. നേടാൻ കഴിയും എന്ന വിശ്വാസത്തോട് കൂടി പ്രവർത്തിക്കുക കൂടി ആയപ്പോൾ അവരുടെ സ്വപ്നങ്ങൾ ഈ ലോകത്തിനു മുൻപിൽ യാഥാർഥ്യമായി.

ജീവിതത്തിൽ വിജയിച്ചവരെല്ലാം ലോ ഓഫ് അട്രാക്ഷൻ കൊണ്ട് വിജയിച്ചവരല്ല. പക്ഷേ അവർ ലോ ഓഫ് അട്രാക്ഷന്റെ ഘട്ടങ്ങളിലൂടെ കടന്നു പോയവരാണ്. കാരണം, വിജയിച്ച ആളുകൾ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുമ്പോൾ. ആദ്യം അതിനെക്കുറിച്ചുള്ള ചിന്തകളാണ് മനസ്സിൽ ഉണ്ടാവുന്നത്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എവടെ തുടങ്ങണം, അതിന്റെ മുതൽ മുടക്ക് എത്രയാവും, സാധനങ്ങൾ എവിടന്ന് ലഭിക്കും. അങ്ങനെ അതുമായി ബന്ധപ്പെട്ട ഒരുപാട് ചിന്തകൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടാവും. ഇത് തന്നെയാണ് ലോ ഓഫ് അട്രാക്ഷന്റെ ആദ്യ പടി എന്ന് പറയുന്നത്. സ്വപ്നം യാഥാർഥ്യമാവുന്നത് നിരന്തരം അവർ വിശ്വലയ്സേഷൻ ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ടാണ്. അതുപോലെ റിസൽട്ടിന് ക്ഷമയോടെ അവർ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. Law Of Attraction-ന്റെ എല്ലാ മേഖലയിലൂടേയും അവർ അറിയാതെ തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് തന്നെയാണ് ഇവിടെ വിജയിക്കാനും കാരണമാവുന്നത്.

ആഗ്രഹിച്ച കാര്യങ്ങൾ എന്തുകൊണ്ടാണ് നടക്കാതെ പോവുന്നത്

  • പെട്ടെന്നുള്ള ഒരു റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ടാണ് പലരും ലോ ഓഫ് അട്രാക്ഷൻ ചെയ്യുന്നത്.
  • അവർ കരുതുന്ന സമയത്ത് അല്ലെങ്കിൽ കാലയളവിൽ അത് സംഭവിച്ചില്ലെങ്കിൽ അവരിൽ നെഗറ്റീവ് ചിന്തകൾ ഉണ്ടാകുന്നു.
  • ചിലർ സ്ഥിരമായി പരിശീലിക്കുന്നുണ്ടെങ്കിലും ഇതൊക്കെ നടക്കുമോ എന്നുള്ള ചിന്ത അവരിൽ ഉണ്ടാകും അങ്ങനെയുള്ളവർക്ക് ഇത് പ്രാവർത്തികമല്ല.
  • സംശയത്തോടെ നിങ്ങൾ അതിനെ നോക്കി കാണുകയും, പരിശീലിക്കുന്നത് തെറ്റായ രീതിയിൽ ആണെങ്കിലും, വിപരീത ഫലമായിരിക്കും സംഭവിക്കുന്നത്.
  • നിങ്ങൾക്ക് ഒരു കാര്യം വേണമെന്ന് ആഗ്രഹിച്ചാൽ അത് നിങ്ങളിലേക്ക് എത്തിച്ച് നൽകാനുള്ള പ്രവർത്തി ആ നിമിഷം മുതൽ യൂണിവേഴ്സ് തുടങ്ങി കഴിഞ്ഞു. അത് യാഥാർഥ്യമാക്കാൻ കൂടുതൽ സമയം ആവശ്യമില്ല. പക്ഷെ നിങ്ങളിലേക്ക് എത്താൻ വൈകുന്നതിന്റെ കാരണം നിങ്ങൾ തന്നെയാണ്.

ജീവിതത്തിൽ സംഭവിക്കരുത് എന്ന് കരുതുന്ന കാര്യങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്

  • നിങ്ങളുടെ ഉപബോധമനസ്സിന് ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഇല്ല.
  • നിങ്ങൾ എന്താണ് മനസ്സിൽ ചിന്തിക്കുന്നത് അതായിരിക്കും റിസൾട്ട് ആയി നിങ്ങൾക്ക് ലഭിക്കുന്നത്.
  • മനസിന്റെ ഭാഷ എന്ന് പറയുന്നത്, ചിത്രങ്ങളും ആവർത്തിച്ച് നൽകുന്ന ചിന്തകളുമാണ്. നിങ്ങൾ മനസിലേക്ക് എപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നത് നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. ഉപബോധമനസ്സിന് നിങ്ങൾക്ക് ആവശ്യമുള്ളതാണോ, ഇല്ലാത്തതാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് നിങ്ങളുടെ ജീവിതത്തിൽ നിരന്തരം അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.