- Trending Now:
സ്വതന്ത്ര സോഫ്റ്റ്വെയർ-ഹാർഡ്വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്), രണ്ടു ദിവസത്തെ ലാടെക്ക് - പ്രസിദ്ധീകരണ സോഫ്റ്റ്വെയർ കോഴ്സ് നടത്തുന്നു.
കമ്പ്യൂട്ടറിൽ ഡോക്യൂമെന്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയർ ആണ് ലാടെക്ക്. ഉയർന്ന നിലവാരത്തിലുള്ള ടൈപ്പ് സെറ്റിങ് സംവിധാനമാണിത്. വിദ്യാർത്ഥികൾ, അധ്യാപകർ, റിസർച്ച് സ്കോളർ എന്നിവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 25, 26 തീയതികളിലാണ് പരിശീലനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/event-details/176 എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 21. കൂടുതൽ വിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.