- Trending Now:
വിഷു ബംപര്‍ ലോട്ടറി ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ എം പ്രതീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം.ബന്ധുവിനെ വിളിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്.10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക. തിരുവനന്തപുരത്താണ് ടിക്കറ്റ് വിറ്റത്.
ഇത് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി;സമ്മാനതുക 2659 കോടി ?... Read More
തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ ഡോക്ടറാണ് എ.പ്രദീപ്. സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ പ്രദീപ് പറഞ്ഞു. കുടുംബത്തില്‍ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്‌നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താന്‍ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. എപ്പോഴും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും രമേശനും പ്രദീപും പറഞ്ഞു.ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍, HB 727990 എന്ന നമ്പറിനായിരുന്ന് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ കൈരളിഏജന്‍സിയുതേതായിരുന്നു ടിക്കറ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.