Sections

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കരുതലായി മമ്മുട്ടി

Monday, Jul 25, 2022
Reported By MANU KILIMANOOR

'വിദ്യാമൃതം - 2' പദ്ധതി സഹായകമാകുന്നത് 100 ഓളം വിദ്യാര്‍തികള്‍ക്ക് 


നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കൊവിഡ് മഹാമാരിയും, പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ചത്. 'വിദ്യാമൃതം - 2' എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളില്‍ തുടര്‍ പഠനസൗകര്യമൊരുക്കുന്നത്.ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കും.

എന്‍ജിനീയറിങ്ങിന്റെ വിവിധ ശാഖകള്‍,വിവിധ പോളിടെക്‌നിക് കോഴ്‌സുകള്‍, വിവിധ ആര്‍ട്‌സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസിയിലെ ബിരുദ - ബിരുദാനന്ദര വിഷയങ്ങള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ആവിഷ്‌കരിക്കും. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

വിശദ വിവരങ്ങള്‍ക്ക് 7025335111, 9946485111 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പദ്ധതിയുടെ പ്രചാരണര്‍ത്ഥം
പുറത്തിറക്കിയിരിക്കുന്ന ഡിസൈനര്‍ കാര്‍ഡിലുള്ള ക്യുആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കുന്നത് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരാണ്.

എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുക. കൊവിഡില്‍ മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്പത്തികമായി വിഷമിക്കുന്നവര്‍ക്കും പ്രകൃതി ക്ഷോഭത്തില്‍ രക്ഷിതാക്കളില്‍ ആരെങ്കിലും നഷ്ട്ടപ്പെട്ടവര്‍ക്കും പദ്ധതി പ്രയോജനപ്പെടും.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വനവാസികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.