Sections

മാരുതി സുസുക്കി വില കൂട്ടുന്നു

Wednesday, Apr 20, 2022
Reported By MANU KILIMANOOR

പുതുക്കിയ വില ഈ ആഴ്ചതന്നെ നിലവില്‍ വരും


ഇന്ത്യയിലെ പ്രധാന വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി താങ്ങളുടെ എല്ലാ മോഡലുകളുടെയും വില കൂട്ടുവാനായി തീരുമാനിച്ചിരിക്കുന്നു. എക്‌സ് ഷോറൂം വിലയുടെ ശരാശരി 1.3 ശതമാനം ഉയര്‍ത്താനാണ്  കമ്പനി തീരുമാനം. പുതുക്കിയ വില ഈ ആഴ്ചതന്നെ നിലവില്‍ വരും.

 അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണമായത് എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം   ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ തന്നെ 8.8 ശതമാനം വര്‍ധനയാണ് വിലയില്‍ കമ്പനി വരുത്തിയിരിക്കുന്നത്. വിവിധ മോഡലുകളുടെ വിലയില്‍  0.9 ശതമാനം മുതല്‍ 1.9 ശതമാനംവരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി തങ്ങളുടെ വാഹനങ്ങളുടെ 2.5 ശതമാനം  വിലവര്‍ധനവ് കൊണ്ടുവന്നിരുന്നു.63000 രൂപയോളമാണ് വിപണിയില്‍ വാഹനത്തിന്റെ വിലവര്‍ധന. ആഡംബര വാഹന നിര്‍മ്മാതാക്കളായ ഓടിയും ബിഎംഡബ്ലിയു തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും ഈ മാസം തന്നെ വിലവര്‍ദ്ധനവ് ഉണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.