Sections

ഒരു ലഡ്ഡുവിന് വില 24 ലക്ഷം ?

Tuesday, Sep 13, 2022
Reported By admin
 Balapur Ganesh laddu

 9 പേരാണ് ലേലത്തില്‍ പങ്കെടുത്തത് 20 ലക്ഷം രൂപയാണ് ബലാപൂര്‍ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്

 

ലോകത്ത് അതിപ്രശസ്തമായ പെയിന്റിങ്ങുകളും സ്വത്തുക്കളും ഉത്പന്നങ്ങളും ലേലത്തിലൂടെ കോടികള്‍ സ്വന്തമാക്കിയ വാര്‍ത്തകള്‍ കേള്‍ക്കാറില്ലെ.പക്ഷെ കേവലം ഒരു ലഡ്ഡു ഇതുപോലെ ഒരു ലേലത്തില്‍ 25 ലക്ഷം രൂപയ്ക്ക് വിറ്റുപോയി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനുകമോ ?

ലേലം വിളിയില്‍ റെക്കോര്‍ഡിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഹൈദ്രാബാദ്. പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച നടന്ന ലേലത്തിലാണ് 21 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ലഡ്ഡു 24 ലക്ഷം രൂപയ്ക്ക് വിറ്റ് പോയത്. വ്യക്തമായ കണക്ക് പരിശോധിച്ചാല്‍ ഈ ഗണേശ ലഡ്ഡു വിറ്റ് പോയത് 24.60 ലക്ഷം രൂപയ്ക്ക്.  9 പേരാണ് ലേലത്തില്‍ പങ്കെടുത്തത് 20 ലക്ഷം രൂപയാണ് ബലാപൂര്‍ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്. വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് ലേലം പിടിച്ചത്.

'വര്‍ഷങ്ങളായി ലഡ്ഡു ലേലത്തില്‍ പിടിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ഒടുവില്‍ ആ ദിവസം വന്നെത്തി. എല്ലാം ഭഗവാന്‍ ഗണേശന്റെ അനുഗ്രഹം. ഈ ലഡ്ഡു സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിതരണം ചെയ്യും'- റെഡ്ഡി പറഞ്ഞു.ആദ്യമായി ഈ ലഡ്ഡു ലേലം ചെയ്തത് 450 രൂപയ്ക്കായിരുന്നു. പിന്നീട് 2020 ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലഡ്ഡു ലേലം ചെയ്യാതെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന് കൈമാറുകയായിരുന്ന. 2021 ല്‍ വൈഎസ്ആര്‍സിപി നേതാവ് ആര്‍വി രമേശ് റെഡ്ഡി 18.9 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കുകയായിരുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.