Sections

ലാബ് ടെക്നീഷ്യൻ, ഇസിജി കെട്നീഷ്യൻ, പാലീയേറ്റീവ് നഴ്സ്, ഗസ്റ്റ് അധ്യാപക, അസി. പ്രൊഫസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഫാർമസിസ്റ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Jan 08, 2024
Reported By Admin
Job Offer

ലാബ് ടെക്നീഷ്യൻ അഭിമുഖം

വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡി.എം.ഇ, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും എം.എൽ.റ്റിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി എം.എൽ.റ്റി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 11 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് (പൊതുവിഭാഗം), എംപ്ലോയബിലിറ്റി സ്കിൽ( എൽ.സി വിഭാഗം), ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം (എസ്.സി വിഭാഗം) എന്നീ ട്രേഡുകളിൽ സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം ജനുവരി എട്ടിന് രാവിലെ 10 മണിക്ക് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

പാലീയേറ്റീവ് നഴ്സ് നിയമനം

മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗവ.അംഗീകൃത ജെ.പി.എച്ച്.എൻ/എൻ.എം.എ, നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി 11ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734866.

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നിയമനം

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എൻ.എം കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡൈ്വഫസ് കൗൺസിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ യോഗ്യത. ഗവ. അംഗീകൃത ഫാർമസി ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ പുതുക്കിയ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത. ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി കോഴ്സ്, കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയുടെ അഭിമുഖം ജനുവരി 17ന് രാവിലെ പത്തിനും ഫാർമസിസ്റ്റ് തസ്തികയുടേത് അന്നേ ദിവസം രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ തസ്തികയുടേത് 11.30നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് എത്തിച്ചേരണം. കൂടുതൽ വിവിരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകും.

ഇ.സി.ജി ടെക്നീഷ്യൻ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ എന്നിവയാണ്.

നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിൽ വിവിധ തസ്തികളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ ടി പ്രൊഫഷണൽ യോഗ്യത ബി.ടെക് (സി ഇ, സി എസ്)/ എം സി എ/ എം എസ് സി (ഐ ടി) ആൻഡ് ഡാറ്റാബേസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. പ്രതിമാസ വേതനം- 31460 രൂപ. അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് യോഗ്യത - ബികോം ബിരുദം, സർക്കാർ അംഗീകൃത പിജിഡിസിഎ, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പ്റൈറ്റിംഗിൽ പ്രാവീണ്യം. തൊഴിലുറപ്പ് പദ്ധതിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി മൂന്ന് വർഷം പ്രവർത്തിച്ചവർക്ക് മുൻഗണന. പ്രതിമാസ വേതനം- 24040 രൂപ. രണ്ടു വർഷമാണ് നിയമന കാലാവധി. ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 12ന് വൈകിട്ട് 5 നകം ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി.ഒ, തൃശൂർ- 680003 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2364095.

ഫുഡ് ടെക്നോളജിയിൽ പ്രിൻസിപ്പാൾ നിയമനം

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് കീഴിലെ കോളെജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം. ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 60,000 രൂപ. അപേക്ഷ ജനുവരി 23 വരെ നൽകാമെന്ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോമും വിവരങ്ങളും www.supplycokerala.com, www.cfrdkerala.in ലും ലഭിക്കും. ഫോൺ: 0468 2961144.

ഗസ്റ്റ് അധ്യാപക നിയമനം

മേപ്പാടി പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് ബ്രാഞ്ചിൽ ലക്ചറർ, ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറർ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിംഗ് ബിരുദവും ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജനുവരി 10 ന് രാവിലെ 11 ന് താഞ്ഞിലോട് മേപ്പാടി പോളിടെക്നിക് കോളേജിൽ അസൽ സർട്ടിഫിക്കറ്റുമായി മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും എത്തണം. ഫോൺ: 04936 282095, 9400006454.

ആശ വർക്കർ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ആശാ വർക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 17 ന് രാവിലെ 11 ന് യോഗത്യ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡാറ്റയുമായി കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9947657005.

അസി. പ്രൊഫസർ ഒഴിവ്

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജ് ജിയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. യു ജി സി യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി ജനുവരി 10ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. വെബ്സൈറ്റ്: www.gcek.ac.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.